അണിഞ്ഞൊരുങ്ങിയത് അമ്മയാണെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് മകളാണ്; മകള്‍ ഐശ്വര്യയ്‌ക്കൊപ്പം ദിവ്യ ഉണ്ണി

Malayalilife
topbanner
 അണിഞ്ഞൊരുങ്ങിയത് അമ്മയാണെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് മകളാണ്; മകള്‍ ഐശ്വര്യയ്‌ക്കൊപ്പം ദിവ്യ ഉണ്ണി

പ്രണയവര്‍ണ്ണങ്ങള്‍, ആകാശ ഗംഗ തുടങ്ങി ഫ്രണ്ടസ്, സൂര്യപുത്രന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ്  ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയുമാണ് ദിവ്യ. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കയാണെങ്കിലും ദിവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ നൃത്തവേദികളിലെ ചിത്രങ്ങളും കുടുംബച്ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുന്നതിനിടെയാണ് താരം വിവാഹിതയായത്. ആദ്യ വിവാഹത്തില്‍ താരത്തിന് രണ്ടു മക്കളുണ്ട്. പിന്നീട് ആ ബന്ധം വേര്‍പിരിഞ്ഞ താരം കഴിഞ്ഞ വര്‍ഷമാണ് വീണ്ടും മലയാളിയായ അരുണിനെ വിവാഹം ചെയ്തത്്. വിവാഹച്ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താന്‍ മൂന്നാമത് അമ്മയാകാന്‍ പോകുന്ന ചിത്രങ്ങളും വളക്കാപ്പിന്റെയും മറ്റു ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. പിന്നാലെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവച്ചും താരം എത്തിയിരുന്നു.  ജനുവരി 14 നാണ് ദിവ്യയ്ക്ക് പെണ്‍കുഞ്ഞു പിറന്നത്. തനിക്ക് ഒരു കുഞ്ഞു രാജകുമാരി പിറന്നുവെന്നും ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും ദിവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കുഞ്ഞിനെ മാറോട് ചേര്‍ത്ത് കിടക്കുന്ന ഒരു ചിത്രവും ദിവ്യ പങ്കുവച്ചു. മകളുടെ ചോറൂണ് ചിത്രങ്ങളും ദിവ്യ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെ 37ാം വയസില്‍ അമ്മയായ അനുഭവവും താരം പങ്കുവച്ചിരുന്നു. പ്രായമേറിയത് കൊണ്ടുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും സാധാരണരീതിയില്‍ തന്നെയാണ് പ്രസവിച്ചതെന്ന് ദിവ്യ വെളിപ്പെടുത്തിയിരുന്നു. മകള്‍ക്ക് ആറുമാസമായതോടെ നൃത്തതിലേക്ക് ദിവ്യ തിരിച്ചെത്തിയിരുന്നു.  പഴയ ശരീരാകൃതി വീണ്ടെടുക്കാന്‍ നൃത്തം തന്നെ സഹായിച്ചെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോള്‍ മകളുടെ ഒരു ചിത്രം പങ്കുവച്ച് എത്തിയിരിക്കയാണ് ദിവ്യ. അമ്മയ്‌ക്കൊപ്പം മനോഹരമായി ചിരിക്കുന്ന ദിവ്യയുടെ മകള്‍ ഐശ്വര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. ഭരതനാട്യത്തിനുള്ള വേഷത്തിലാണ് ചിത്രങ്ങളില്‍ ദിവ്യ. 'അണിഞ്ഞൊരുങ്ങിയത് അമ്മയാണെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഞാനാണ്' എന്ന് മകള്‍ പറയുന്നതായുള്ള സംഭാഷണമാണ് ദിവ്യ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. 

divya unni shares a picture with her daughter

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES