സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചിരിക്കുകയാണ്. ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് തീരുമാനം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണന്റെ പിന്‍മാറ്റത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ വിനയന്‍.
വിനയന്‍ ഒഴിവായതല്ല ഓടി രക്ഷപ്പെട്ടതാണെന്നാണ് വിനയന്റെ പരിഹാസം. ആ കമ്മിറ്റിയില്‍ ഒരു തൊഴില്‍ നിഷേധകന് ഇരിക്കാന്‍ കഴിയില്ല എന്ന കോടതി വിധി വരും മുന്‍പ് താനേ ഇറങ്ങിയത് ഏതായാലും നന്നായെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
ശ്രീ ബി ഉണ്ണികൃഷ്ണന്‍ സിനിമാ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാകുന്നു എന്നു വാര്‍ത്ത കണ്ടു. ഒഴിവായതല്ല ഓടി രക്ഷപെട്ടതാണെന്നാണ് എന്റെ പക്ഷം. സുപ്രീം കോടതിയും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും സിനിമയില്‍ തൊഴില്‍ നിഷേധവും അന്യായ വിലക്കുകളും നടത്തി എന്ന കുറ്റത്തിന് ശിക്ഷ വിധിക്കുകയും അതു നടപ്പാക്കിയതോടെ കുറ്റവാളി ആകുകയും ചെയ്ത ഒരാള്‍ അതേ സിനിമാവ്യവസായത്തിന്റെ നയം രുപീകരിക്കാനുള്ള കമ്മിറ്റിയില്‍ കേറി ഇരിക്കുന്നു എന്നു പറഞ്ഞാല്‍ നീതി ബോധമുള്ള ഇന്ത്യയിലെ ഏതെങ്കിലും കോടതി അതിനു സമ്മതിക്കുമോ? അതുകൊണ്ടു തന്നെ ആണ് ഹൈക്കോടതിയില്‍ കേസു വന്ന സമയത്ത് തന്നെയുള്ള ഈ പിന്‍മാറ്റം.
കഴിഞ്ഞ ദിവസം കേട്ടത് തനിക്ക് വേണ്ടിയല്ല, നയരൂപീകരണ സമിതിയില്‍ തൊഴിലാളികളുടെ ശബ്ദം കേള്‍ക്കാനാണ് താന്‍ ഈ കമ്മിറ്റിയില്‍ ഇരിക്കുന്നത് എന്നാണ്. ഇപ്പോ അതിനു മാറ്റം വന്നോ? ആ കമ്മിറ്റിയില്‍ ഒരു തൊഴില്‍ നിഷേധകന് ഇരിക്കാന്‍ കഴിയില്ല എന്ന കോടതി വിധി വരും മുന്‍പ് താനേ ഇറങ്ങിയത് ഏതായാലും നന്നായി. സെപ്തംബര്‍ ഏഴിനു എറണാകുളത്തു നടന്ന സര്‍ക്കാര്‍ കമ്മിറ്റിയില്‍ ശ്രീ ഉണ്ണികൃഷ്ണന്‍ പങ്കെടുത്തതു തന്നെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആയിരുന്നു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഞങ്ങളെ ശിക്ഷിച്ചതില്‍ അഭിമാനം കൊള്ളുന്നു എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി പറഞ്ഞതായി കണ്ടു.
CCI ട്രേഡ് യൂണിയനുകള്‍ക്ക് എതിരാണന്നാണ് അദ്ദേഹം പറയുന്നത്. അപ്പോ സപപ്രീം കോടതിയോ? സുപ്രീ കോടതി നിങ്ങക്കു കിട്ടിയ ശിക്ഷ ശരി വച്ചത് ട്രേഡ് യൂണിയന്‍ വിരോധം കെണ്ടാണോ? നല്ല ഫീസു കൊടുത്തല്ലേ വല്യ വക്കീലന്‍മാരെക്കൊണ്ട് സാറുമ്മാര്‍ ഘോര ഘോരം വാദിച്ചത്? ഏതായാലും ഹേമക്കമ്മിറ്റിയുടെ പുറത്തു വന്ന റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെ ഉള്ള ഭാഗങ്ങള്‍ മലയാള സിനിമയിലെ എല്ലാ പ്രവര്‍ത്തകരും ഒന്നു വായിച്ചിരിക്കണം. സൂപ്പര്‍ താരങ്ങളുടെ അച്ചാരം വാങ്ങിച്ചു കൊണ്ട് ഒരു തൊഴിലാളി സംഘടനയെ എത്ര ക്‌ളസിക്കായിട്ടാണ് 2008 ല്‍ തകര്‍ത്തതെന്ന് അതില്‍ പറയുന്നുണ്ട്. ആ വ്യക്തി തന്നെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍ പ്രകാരം സിനിമ നന്നാക്കാനായി രൂപം കൊടുത്ത കമ്മിറ്റിയില്‍ കയറി ഇരുന്ന് 7-9- 24ല്‍ ഒരു മീറ്റിംഗ് കൂടി എന്ന വിരോധാഭാസത്തെ എതിര്‍ക്കേണ്ടത് എന്റെ ബാധ്യതയാണന്നു തോന്നിയതു കൊണ്ട് മാത്രമാണ് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം ചെറിയ കാര്യങ്ങളിലൊക്കെ ബഹുമാന്യനായ സാംസ്‌കാരിക മന്ത്രിയെ ഇനിയും ബുദ്ധിമുട്ടിക്കണ്ട എന്നും കരുതി', വിനയന്‍ കുറിച്ചു.
സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു,