Latest News

രണ്ട് വൃക്കയും തകരാറില്‍, ഡയാലിസിസ് തുടരവേ ഹൃദയാഘാതവും; ദിലീപിനെതിരെ സാക്ഷി പറഞ്ഞ സംവിധായകന്‍ മരണമുഖത്ത്; ആശുപത്രി ബില്ലടക്കാന്‍ സഹായം തേടി പി ബാലചന്ദ്രകുമാറിന്റെ ഭാര്യ

Malayalilife
 രണ്ട് വൃക്കയും തകരാറില്‍, ഡയാലിസിസ് തുടരവേ ഹൃദയാഘാതവും; ദിലീപിനെതിരെ സാക്ഷി പറഞ്ഞ സംവിധായകന്‍ മരണമുഖത്ത്; ആശുപത്രി ബില്ലടക്കാന്‍ സഹായം തേടി പി ബാലചന്ദ്രകുമാറിന്റെ ഭാര്യ

കേരളത്തില്‍ ഏറെ വിവാദ കോളിളക്കം സൃഷ്ടിച്ച കേസാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്. ഈ കേസിലെ വിചാരണാ നടപടികള്‍ പൂര്‍ത്തിയായി വിധി പറയേണ്ട ഘട്ടത്തിലാണ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് സുപ്രീംകോടതിയില്‍ നിന്നും ജാമ്യം അനുവദിക്കുകയും ചെയ്തു. മറ്റൊരു പ്രതിയായ ദിലീപ് ആകട്ടെ സിനിമകളില്‍ സജീവമാകാന്‍ ശ്രമം തുടരുകയും ചെയ്യുകയാണ്. ഇതിനിടെ ഈ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക സാക്ഷിമൊഴികളും തെളിവുകളും പോലീസിന് നല്‍കിയ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ വിവിധ രോഗങ്ങള്‍ അലട്ടി ആരോഗ്യം നശിച്ച അവസ്ഥയിലാണ്. 

രണ്ട് വൃക്കകള്‍ക്കും രോഗം ബാധിച്ച അദ്ദേഹം ഹൃദയാഘാതവും വന്നതോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. തിരുവല്ല കെ എം ചെറിയാന്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും അതിന് വന്‍ പണച്ചിലവ് വരുന്ന സാഹചര്യമാണ്. ഇതോടെ ചികിത്സക്ക് സുഹൃത്തുക്കളുടെ സഹായം തേടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ.

കുറച്ചുകാലം മുമ്പ് കിഡ്നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ തലച്ചോറിലെ അണുബാധയും വൃക്കരോഗവും ഒക്കെയായി വലിയ പ്രതിസന്ധിയിലായി അദ്ദേഹം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് എതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള ബാലചന്ദ്രകുമാര്‍ നീതിക്ക് വേണ്ടി രോഗ കാലത്തും കോടതിയില്‍ ഹാജറാകുകയും സാക്ഷി മൊഴി നല്‍കുകയും ചെയ്തിരുന്നു. 

കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആണ് ബാലചന്ദ്രകുമാര്‍. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളെയും അസുഖം ബാധിച്ചതോടെ നിരന്തരം ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. തുടര്‍ച്ചയായുള്ള ഹൃദയാഘാതവും സംഭവിച്ചിരുന്നു. സിനിമയില്‍ നിന്നും ബാലചന്ദ്ര കുമാറിന് വരുമാനമൊന്നും കാര്യമായി ലഭിച്ചിരുന്നില്ല. പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ടു പോയത്. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു. 

വിചാരണാ ഘട്ടത്തില്‍ എല്ലാ ദിവസവം രാവിലെ നാല് മണിക്ക് വന്ന് ഡയാലിസിസ് ചെയ്യും. ഒന്‍പത് മണിക്ക് പുറത്തിറങ്ങും. പത്ത് മണിക്ക് കോടിയില്‍ കയറി രാത്രി എട്ടരവരെ നീളുന്ന വിചാരണയ്ക്ക് ഹാജറായിരുന്നു ഇദ്ദേഹമെന്നാണ് കുടുംബം പറയുന്നത്.  ഇപ്പോള്‍ കെ എം ചെറിയാന്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍. ബൈപ്പാസ് സര്‍ജറിക്കായി നാല് ലക്ഷം രൂപ ഇതിനോടകം ചിലവായിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സര്‍ജറി കഴിഞ്ഞത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയേണ്ടി വന്നു. ഇപ്പോള്‍ ഐസിയുവിലേക്ക് മാറ്റിയിരിക്കയാണ് ബാലചന്ദ്രകുമാറിനെ. ആശുപത്രി ബില്‍ ഇനത്തില്‍ തന്നെ 5 ലക്ഷം രൂപ ഇതിനോടകം ആയിട്ടുണ്ട്. ബില്ലടക്കാന്‍ സാമ്പത്തിക സഹായം എങ്ങു നിന്നും ലഭിച്ചിട്ടുമില്ലെന്ന് ഭാര്യ ഷീബ പറഞ്ഞു. 

ഇതുവരെ ചികിത്സ മുന്നോട്ടു പോയത് സുഹൃത്തുക്കളുടെ സഹായം കൊണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും സഹായം ആവശ്യം വന്നിരിക്കയാണെന്നും അവര്‍ പറഞ്ഞു. ദിലീപ് കേസില്‍ ഇരയുടെ പക്ഷത്തു നിന്നും നീതിക്ക് വേണ്ടി പോരാടിയ ബാലചന്ദ്രകുമാറിന് സഹായം എത്തിക്കണം എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്. ഇതിന് സുമനസ്സുകളുടെ സഹായം തേടുകയാണ് അവര്‍. ബാലചന്ദ്ര കുമാറിനെ ധനസഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടേ കൊടുക്കുന്നു: Name: SHEEBA S M Bank: KERALA GRAMIN BANK Account Number: 40682101090657 IFSC: KLGB0040682 MICR Code: 695480032 Google Pay: 96334-33-333 (SHEEBA)

director balachandra kumar Need help

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക