Latest News

കൂടത്തായി സിനിമയാക്കാന്‍ അണിയറയില്‍ അടി; മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍; ജോളിയായി എത്താന്‍ ഡാനി ഡാനിയലും; ആരാദ്യം എന്ന ചോദ്യവുമായി പ്രേക്ഷകരും 

Malayalilife
 കൂടത്തായി സിനിമയാക്കാന്‍ അണിയറയില്‍ അടി; മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍; ജോളിയായി എത്താന്‍ ഡാനി ഡാനിയലും; ആരാദ്യം എന്ന ചോദ്യവുമായി പ്രേക്ഷകരും 

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതക പരമ്പര കൂടത്തായി കൂട്ടകൊല ഇനി സിനിമ. മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയെപറ്റിയുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായിലാല്‍ എത്തുമ്പോള്‍ ജോളിയായി എത്തുന്നത് ആരാണെന്നാണ് കാത്തിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ സിനിമയ്ക്ക് മുന്‍പ് തന്നെ മറ്റൊരു സിനിമ പ്രഖ്യാപനവും ഇചു സംബന്ധിച്ച് നടന്നുകഴിഞ്ഞു. 

ആന്റണി പെരുമ്പാവൂരാണ് സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. എന്നിലിപ്പോള്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡാനി ഡാനിയല്‍ പുറത്തുവിടുകയാണ്. കൂടത്തായ് എന്ന സിനിമയുടെ ഔദ്യോഗിക ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നുവെന്നും സിനിമയുടെ പോസ്റ്ററും തങ്ങള്‍ പുറത്തുവിട്ടിരുന്നുവെന്നും പറഞ്ഞാണ് താരമെത്തിയത്. റോണെക്സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോളിയായി വേഷമിടുന്നത് ഡിനി ഡാനിയേലാണ്. വിജീഷ് തുണ്ടത്തിലാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 

അലക്സ് ജേക്കബാണ് ചിത്രം നിര്‍മ്മിക്കുന്നത്. തങ്ങളുടെ സിനിമ തുടങ്ങിയതിന് പിന്നാലെയായാണ് ആന്റണി പെരുമ്പാവൂരും ഈ വിഷയം സിനിമയാക്കുന്നുവെന്ന് കേട്ടത്. ഇനിയിപ്പോ എന്ത് എന്ന് പറഞ്ഞായിരുന്നു താരത്തിന്റെ കുറിപ്പ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ സിനിമയെക്കുറിച്ചുള്ള പത്രകട്ടിംഗും പങ്കുവെച്ചായിരുന്നു ഡിനി കുറിപ്പ് പോസ്റ്റ് ചെയ്തത്.

diny daniel facebook post-about koodathai movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES