Latest News

പോത്തേട്ടന്‍ ബ്രില്യന്‍സിന് ബോളിവുഡിന്റെ കയ്യടി; മഹേഷിന്റെ പ്രതികാരം കണ്ട് ദിലീഷ് പോത്തന് കയ്യടിച്ച് ബോളിവുഡ് സംവിധായകര്‍; പ്രതികരണം അറിയിച്ചത് ട്വിറ്ററിലൂടെ

Malayalilife
പോത്തേട്ടന്‍ ബ്രില്യന്‍സിന് ബോളിവുഡിന്റെ കയ്യടി; മഹേഷിന്റെ പ്രതികാരം കണ്ട് ദിലീഷ് പോത്തന് കയ്യടിച്ച് ബോളിവുഡ് സംവിധായകര്‍; പ്രതികരണം അറിയിച്ചത് ട്വിറ്ററിലൂടെ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും മഹേഷിന്റെ പ്രതികാരവും കണ്ട് ബോളിവുഡില്‍ നിന്ന് ദിലീഷ്‌പോത്തന് അഭിനന്ദനം. പോത്തേട്ടന്‍ ബ്രില്യന്‍സിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകരായ 'തുമാരി സുലു'വിന്റെ സംവിധായകന്‍ സുരേഷ് ത്രിവേണിയും ബിജോയ് നമ്പ്യാരും രംഗത്തെത്തിയത്. 

ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. ചിത്രത്തെ പ്രശംസിച്ചു കൊണ്ടുള്ള സുരേഷ് ത്രിവേണിയുടെ ട്വീറ്റ് ഇങ്ങനെയാണ്,

'ഇതിനേക്കാള്‍ മികച്ചൊരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ തവണ കാണുമ്പോഴും എന്തെങ്കിലുമൊരു പുതിയ സംഗതി ഞാന്‍ ഇതില്‍ കണ്ടെത്തും. ശരാശരി നിലവാരം ആഘോഷിക്കപ്പെടുന്ന കാലത്ത്, ഇത്തരം ചിത്രങ്ങള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഒരു അളവുകോലിനെക്കുറിച്ച് നിങ്ങളെത്തന്നെ അവ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു'.

പിന്നാലെ ബിജോയ് നമ്പ്യാര്‍, സ്വന്തം അഭിപ്രായം കൂടി ചേര്‍ത്ത് ഇത് റീട്വീറ്റ് ചെയ്തു. 'അതിഗംഭീര സിനിമയാണ് ഇത്, ഒരുപാട് പഠിക്കാനുണ്ട് സിനിമയില്‍നിന്നുംട, എന്നായിരുന്നു ബിജേയുടെ ട്വീറ്റ്.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ ടീമിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന സിനിമയാണ്. 

ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും നിമിഷാ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂരിന്റേതാണ്. മികച്ച തിരക്കഥക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയര്‍ സംസ്ഥാന പുരസ്‌കാരവും ഫഹദ് ഫാസില്‍ ദേശീയ പുരസ്‌കാരവും നേടിയിരുന്നു.
 

dileesh pothan movie bollywood comments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES