മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ പുത്തൻ ചിത്രം ശുഭരാത്രിയുടെ പോസ്റ്ററുകളായിരുന്നു സമൂഹ മാധ്യമം നിറയേ. എന്നാൽ ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദിലീപും അനു സിത്താരയും മകളായി വേഷമിടുന്ന കുരുന്നും അഭിനയിക്കുന്ന രംഗമാണ് ടീസറിലുള്ളത്. ഇവൾ ഒരു പെൺകുട്ടിയാണെന്ന അനുവിന്റെ ഡയലോഗിന് ഇന്ദിരാ ഗാന്ധിയുടെ ചിത്രം കാട്ടി അതും ഒരു പെൺകുട്ടിയാണെന്ന് ദിലീപ് പറയുന്നതാണ് ടീസറിൽ.
നൂറു ശതമാനം ഫാമിലി എന്റർടെയ്‌നറായ ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് പ്രേക്ഷകരുടെ കമന്റും പിന്നാലെയെത്തി. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീൽ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റർ പങ്കുവെച്ച് ദിലീപ് കുറിച്ചിരുന്നു.
\നെടുമുടി വേണു, സായി കുമാർ, ഇന്ദ്രൻസ്, നാദിർഷ, അജു വർഗീസ്, ഹരീഷ് പേരാടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.