Latest News

അപശബ്ദങ്ങൾ ഉണ്ടാക്കുന്നത് കാരണം ദിലീപിന്റെ മൈക്ക് ഓഫ് ആക്കേണ്ടി വന്നിട്ടുണ്ട്; ആ ദിലീപാണ് പിന്നീട് സിനിമയില്‍ പാട്ട് പാടിയത്; ദിലീപുമായുള്ള ഓർമ്മ പങ്കുവച്ച് നാദിർഷ

Malayalilife
അപശബ്ദങ്ങൾ ഉണ്ടാക്കുന്നത് കാരണം ദിലീപിന്റെ മൈക്ക് ഓഫ് ആക്കേണ്ടി വന്നിട്ടുണ്ട്; ആ ദിലീപാണ് പിന്നീട് സിനിമയില്‍ പാട്ട് പാടിയത്; ദിലീപുമായുള്ള ഓർമ്മ പങ്കുവച്ച് നാദിർഷ

രു മലയാള ചലച്ചിത്ര നടനാണ് ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള. 1968 ഒക്ടോബർ 27-ന് ആലുവയ്ക്കടുത്ത് ദേശത്ത് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ തുടർന്ന് ആലുവ യു.സി. കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. ദിലീപിന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ പ്രധാനിയാണ് നാദിർഷ. മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് നാദിർഷ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഒരുമിച്ചുളള പരിപാടികളിലെല്ലാം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ട്രോളാറുളള താരങ്ങളാണ് ദിലീപും നാദിര്‍ഷയും. തങ്ങളുടെ പഴയകാല മിമിക്രി അനുഭവങ്ങളെല്ലാം താരങ്ങള്‍ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ നാദിർഷ പങ്കുവച്ച ഒരു വീഡിയോ ആണ് വൈറൽ അയി മാറിയത്. ഒരു പരിപാടിയില്‍ പാട്ട് പാടുന്ന കാര്യത്തില്‍ നമ്മള് എറ്റവും കൂടുതല്‍ കളിയാക്കിയിട്ടുളളത് ദിലീപിനെയാണ് എന്ന് നാദിര്‍ഷ പറഞ്ഞിരുന്നു. കോട്ടയം നസീര്‍, കലാഭവന്‍ നവാസ് തുടങ്ങിയവരും അതിഥികളായി എത്തിയ പരിപാടിയിലാണ് നാദിര്‍ഷ ദിലീപിനെ കുറിച്ച് മനസുതുറന്നത്. മിമിക്‌സ് ഗാനമേള ഷോ ചെയ്യാന്‍ നേരത്ത് ദിലീപിന്‌റെ മുന്‍പിലുളള മൈക്ക് ഓഫ് ചെയ്യണമെന്ന് നമ്മള് സ്ട്രിക്റ്റായിട്ട് പറഞ്ഞിരുന്നു എന്ന് നാദിര്‍ഷ പറയുന്നു. കാരണം അപശബ്ദങ്ങള് പുറപ്പെടുവിക്കും എന്ന് പറഞ്ഞിട്ട്. 

ആ ദിലീപാണ് പിന്നീട് സിനിമയില്‍ പാട്ട് പാടിയത്. പാട്ട് പാടിയത് മാത്രമല്ല സംഗീതം ചെയ്യേണ്ട അവസ്ഥ വന്നു. നമ്മള് ദിലീപിന് വേണ്ടി സൗണ്ട് തോമ പോലുളള പടങ്ങള്‍ക്ക് പാട്ടുകള്‍ എഴുതി. ദിലീപ് പാടി. ഈ പാട്ടുകള്‍ പിന്നീട് ഗാനമേളയ്ക്ക് എനിക്ക് കേറി പാടേണ്ടി വന്നു. നാദിര്‍ഷ പരിപാടിയില്‍ പറഞ്ഞു. കേശു ഈ വീടിന്‌റെ നാഥനാണ് ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ഉര്‍വ്വശിയാണ് ദിലീപിന്‌റെ നായിക. അറുപത് വയസിലധികം പ്രായമുളള കഥാപാത്രമായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്.

dileep nadirsha malayalam movie tamil friends family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES