മലയാള സിനിമയിൽ ഒട്ടനവധി പ്രശ്നങ്ങളും പ്രതിസന്ധികളും മുന്നിൽ വന്നെങ്കിലും ഇപ്പോഴും മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകനായ നടനാണ് ദിലീപ്. ഒന്നര വർഷമായി ദിലീപിന്റെ ഒരു സിനിമ പോലും റിലീസ് ആയിട്ടില്ലെങ്കിലും അണിയറയിൽ ചിത്രങ്ങൾ റിലീസിനായി ഒരുങ്ങുകയാണ്. ദിലീപ് ആദ്യമായി നായക കുപ്പായം അണിയുന്ന സിനിമ ആയിരുന്നു കൊക്കരക്കോ. കെ കെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് സതീഷ് കുറ്റിയിലാണ്. ഇപ്പോൾ ചിത്രത്തിൽ ദിലീപിന്റെ പ്രതിഫലത്തെ കുറിച്ച് പുറത്ത് പറയുകയാണ് നിർമാതാവായ സതീഷ്. ചിത്രം സാമ്പത്തികമായി വലിയ നഷ്ടം സമ്മാനിച്ചെന്നും അതിന്റെ പ്രധാന കാരണം സിനിമയുടെ തിരക്കഥാകൃത്ത് തന്നെ ചിത്രത്തിൽ വില്ലനായി അഭിനയിച്ചതുകൊണ്ടാണെന്നും സതീഷ് പറയുന്നു. ഈ വാക്കുകളാണ് ഇപ്പോൾ വൈറൽ
കൊക്കരക്കോ എന്ന സിനിമയിൽ ഒരു പുതുമുഖത്തെ കൊണ്ട് വരാന്‍ ആഗ്രഹിച്ചു. മുഴുവനും കോമഡിയാണ് സിനിമയുടെ വിഷയം. ഞാന്‍ സിനിമയില്‍ ആദ്യമായത് കൊണ്ട് ധാരാളം പഠിക്കാന്‍ ഉണ്ടായിരുന്നു. ആദ്യ സിനിമ പരാജയപ്പെട്ടാല്‍ രണ്ടാമതൊന്ന് കൂടി ചിന്തിക്കാന്‍ പറ്റില്ല. അക്കാലത്ത് കൊക്കരക്കോ എന്ന സിനിമയിലെ നായകനായ ദിലീപ് എന്ന നടനെ ഞങ്ങള്‍ പരിചയപ്പെട്ടു. അദ്ദേഹത്തെ നായകനാക്കാന്‍ തീരുമാനിച്ചു. അദ്ദേഹം സമ്മതിച്ചു. ദിലീപിനെ ആദ്യമായി മലയാള സിനിമയില്‍ നായകനായി കൊണ്ട് വന്നത് ഞാനാണ്. ഒരുപാട് കഴിവുള്ള ആളാണെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.
അന്ന് സ്‌ക്രീപ്റ്റില്‍ ഒരു മാറ്റവും വരുത്തില്ലായിരുന്നു. പിന്നെ ചില സീനുകള്‍ എടുക്കുമ്പോള്‍ ദിലീപിന്റെ അഭിപ്രായം പറയും. കോമഡി സീനുകളില്‍ അദ്ദേഹത്തിന്റെ സ്വന്തമായ ചില സംഭാവനകള്‍ തരാറുണ്ട്. അന്നൊന്നും ദിലീപ് അറിയപ്പെടുന്ന ആളല്ല. പക്ഷേ നല്ല കോമഡി മൂഡുള്ള ആളാണ്. ദിലീപിന്റെ ഓരോ വാക്കിലും കോമഡി നിറഞ്ഞ് നില്‍ക്കും. പക്ഷെ സ്‌ക്രീപ്റ്റില്‍ ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ എഴുതി വെച്ചതൊക്കെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടി വന്നു. സംവിധായകനും തിരക്കഥാകൃത്തിനും അതേ കുറിച്ച് ധാരണയുണ്ടോന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഒരുപാട് ദിവസം ഷൂട്ടിങ്ങ് നീണ്ട് പോവുകയും പൈസ ഒത്തിരി നഷ്ടം വരികയും ചെയ്തു' എന്നും സതീഷ് ഓർക്കുന്നു. അന്ന് ദിലീപിന് ശമ്പളമായി നൽകിയത് നൽപ്പത്തിയായയിരം രൂപയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദിലീപ് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്നും സന്തോഷത്തോടെ ആ പണം സ്വീകരിക്കുക ആയിരുന്നെനും നിർമാതാവ് പറയുന്നു.