ജനഗണമന എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന നിവിന്‍ പോളി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
എന്നാലിപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് ഡിജോ ജോസ് ആന്റണി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. മോഹന്‍ലാലും ഡിജോയും ആദ്യമായി ഒരുമിക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു.
ഇപ്പോള്‍നിവിന്‍പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലിയിലാണ് ഡിജോ. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഡിജോ, പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ജനഗണമന മികച്ച വിജയം നേടിയിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിലാണ് ജനഗണമന നിര്‍മ്മിച്ചത്. അതേസമയം നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍. മൈസൂരുവില്‍ ആണ് വൃഷഭയുടെ ചിത്രീകരണം. ആഗസ്റ്റ് 17ന് മോഹന്‍ലാല്‍ - ജിത്തു ജോസഫ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അഭിനേത്രി ശാന്തി മായാദേവി രചന നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.