Latest News

രജനിയുടെ ജയിലറിനൊപ്പം മത്സരിക്കാനില്ല.!ധ്യാനിന്റെ 'ജയിലര്‍' റീലിസ് മാറ്റി വച്ചു; റിലീസ് ഓഗസ്റ്റ് 18ലേക്ക് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍

Malayalilife
രജനിയുടെ ജയിലറിനൊപ്പം മത്സരിക്കാനില്ല.!ധ്യാനിന്റെ 'ജയിലര്‍' റീലിസ് മാറ്റി വച്ചു; റിലീസ് ഓഗസ്റ്റ് 18ലേക്ക് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍

ജനികാന്ത് ചിത്രം ജയിലറുമായി ക്ലാഷ് വരാതിരിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറിന്റെ റിലീസ് തിയതി മാറ്റി. ഓഗസ്റ്റ് 10ന് റിലീസ് ചെയ്യാനിരുന്നു ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഓഗസ്റ്റ് 18 ആണ്. രജനി ചിത്രം നാളെ റിലീസാകുന്നതിനാല്‍ ധ്യാന്‍ ചിത്രത്തിന് ആവശ്യമായ തിയേറ്ററുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ജയിലറിന്റെ റിലീസ് മാറ്റിയത്. 

ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് തിയേറ്ററുകള്‍ കിട്ടുന്നില്ല എന്ന് പറഞ്ഞ് മലയാള ചിത്രത്തിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ രംഗത്തെത്തിയിരുന്നു.

സക്കീര്‍ മഠത്തില്‍ ചിത്രത്തിന് തിയറ്റര്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു. നിലവില്‍ 40 തിയേറ്ററുകള്‍ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും അതും നഷ്ടപ്പെടുമോ എന്ന ഭയമുണ്ടെന്നും സംവിധായകന്‍ അന്ന് പറഞ്ഞിരുന്നു.

ജയിലര്‍ സിനിമ കേരളത്തില്‍ മാത്രം 300 ഓളം തിയേറ്ററുകളില്‍ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ ധ്യാനിന്റെ പടം റിലീസ് മാറ്റിവയ്ക്കുകയാണ് എന്നാണ് സക്രീര്‍ മഠത്തില്‍ ഫെയ്സ്ബുക്ക് ലൈവിലെത്തി പറഞ്ഞത്. തിയേറ്റര്‍ ലഭിക്കാത്തതോടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ റിലീസ് നീട്ടിയത് എന്നാണ് വിവരം. 

അതേസമയം, നെല്‍സന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജയിലര്‍ നാളെ റിലീസ് ആവുകയാണ്. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം 2 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു രജനി ചിത്രം തിയേറ്ററുകളിലെത്തുന്നത്.

dhyan sreenivasans jailer release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES