Latest News

ഗൗതം മേനോന്‍ വാങ്ങിയ 2.6 കോടി തിരിച്ചുകൊടുത്തില്ല;പതിവു പോലെ റിലീസ് മാറ്റി വിക്രം ചിത്രം ധ്രുവനച്ചത്തിരം

Malayalilife
 ഗൗതം മേനോന്‍ വാങ്ങിയ 2.6 കോടി തിരിച്ചുകൊടുത്തില്ല;പതിവു പോലെ റിലീസ് മാറ്റി വിക്രം ചിത്രം ധ്രുവനച്ചത്തിരം

ഗൗതം മേനോന്റെ സംവിധാനത്തില്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന 'ധ്രുവനച്ചത്തിരം കാണാന്‍ പ്രേക്ഷകര്‍ക്ക് ഇനിയും കാത്തിരിക്കണം. ഓണ്‍ലൈന്‍ ബുക്കിങ് വരെ ആരംഭിച്ചിട്ടും ചിത്രം ഇന്ന് തിയേറ്ററുകളിലെത്തില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഗൗതം മേനോന്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്. സാമ്പത്തികമായ ചില പ്രശ്‌നങ്ങളാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ചിത്രം പുറത്തിറങ്ങാന്‍ ഒന്നുരണ്ടു ദിവസം കൂടി വേണം എന്നാണ് ഗൗതംമേനോന്‍ പറയുന്നത്.ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളില്‍ എത്തില്ല. ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്‌ക്രീനുകളും, കൃത്യമായ മുന്‍കൂര്‍ ബുക്കിങും അടക്കം മികച്ച രീതിയില്‍ നല്ല അനുഭവമായി ചിത്രം എന്നും.  ചിത്രത്തിനുള്ള നിങ്ങളുടെ ഹൃദയസ്പര്‍ശിയായ പിന്തുണ  ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ കൂടി, ഞങ്ങള്‍ എത്തും.'' -ഗൗതം മേനോന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

വിക്രം ജോണ്‍ എന്ന സ്പൈ ഏജന്റായി എത്തുന്ന ചിത്രത്തില്‍ വിനായകന്‍ ആണ് പ്രതിനായകന്‍. 2016ല്‍ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്‌നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിറുത്തിവയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുമായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രം ഇപ്പോള്‍ റിലീസിന് എത്തുന്നത്. ഐശ്വര്യ രാജേഷ്, സിമ്രാന്‍, പാര്‍ത്ഥിപന്‍, ദിവ്യദര്‍ശിനി, മുന്ന തുടങ്ങിയവരും പ്രധാന താരങ്ങളാണ്

dhruva natchathiram release postponed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES