Latest News

ഇനിമുതല്‍ 'കൊറോണ ജവാന്‍' അല്ല 'കൊറോണ ധവാന്‍'; ചിത്രത്തിന്റെ പേര് മാറ്റി അണിയറ പ്രവര്‍ത്തകര്‍;കാരക്ടര്‍ പോസറ്ററുകള്‍ പുറത്ത്

Malayalilife
 ഇനിമുതല്‍ 'കൊറോണ ജവാന്‍' അല്ല 'കൊറോണ ധവാന്‍'; ചിത്രത്തിന്റെ പേര് മാറ്റി അണിയറ പ്രവര്‍ത്തകര്‍;കാരക്ടര്‍ പോസറ്ററുകള്‍ പുറത്ത്

കൊറോണക്കാലത്തെ കഥ പറയുന്ന ചിത്രമാണ് നവാഗതനായ സി.സി സംവിധാനം ചെയ്ത 'കൊറോണ ജവാന്‍'. ഇപ്പോഴിതാ, ചിത്രത്തിന് ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചില സാങ്കേതിക കാരണങ്ങളാല്‍ചിത്രത്തിന്റെ പുതിയ പേര് 'കൊറോണ ധവാന്‍' എന്ന് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു മുഴു നീളന്‍ കോമഡി എന്റര്‍ടെയ്നറായാണ് ഒരുങ്ങുന്നത്.ചിത്രത്തില്‍ ജോണി ആന്റണി, ഇര്‍ഷാദ്, ശരത് സഭ, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണിനായര്‍, സിനോജ് അങ്കമാലി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, വിജിലേഷ്, ബിനു മണമ്പൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

ചിത്രത്തില്‍ സീമ ജി നായരും (Seema G. Nair) ഉണ്ണി നായരും (Unni Nair) അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ കാരക്ടര്‍ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ചിത്രതമാണ്  കൊറോണ ധവാന്‍ .സുമിത്ര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സീമ ജി നായര്‍ അവതരിപ്പിക്കുന്നത്. മലയാള സിനിമയില്‍ നാലു പതിറ്റാണ്ടോളം നിറസാന്നിധ്യമായി തുടരുന്ന അഭിനേത്രി സീമ ജി നായരുടെ കരിയറിലെ തന്നെ മികവുറ്റ കഥാപാത്രമാകും ഇതെന്നാണ് വിലയിരുത്തല്‍. 

പുതിയ കാരക്ടര്‍ പോസ്റ്ററില്‍ ചക്ക ശരിയാക്കുകയാണ് സുമിത്ര. ഏതായാലും മികച്ച ഒരു കുടുംബ ചിത്രമാകും  കൊറോണ ധവാന്‍  എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. പാപ്പന്‍  എന്ന കഥാപാത്രത്തിനാണ് ഉണ്ണി നായര്‍ ജീവന്‍ പകരുന്നത്. സുഡാനി ഫ്രം നൈജീരിയ ഉള്‍പ്പടെയുള്ള സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെ മലയാളി സിനിമാസ്വാദകര്‍ക്ക് സുപരിചിതനായ ഉണ്ണി നായരുടെ തകര്‍പ്പന്‍ പ്രകടനമാകും  കൊറോണ ധവാനില്‍  ഉണ്ടാവുകയെന്ന പ്രതീക്ഷയിലാണ് ആസ്വാദകര്‍.  

ലുക്മാന്‍ (Lukman), ശ്രീനാഥ് ഭാസി (Sreenath Bhasi) എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കൂടാതെ ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.ഒരു മുഴു നീളന്‍ കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ഈ ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുജയ് മോഹന്‍രാജ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ്. അടുത്തിടെയാണ്  കൊറോണ ജവാന്‍  എന്നായിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍  കൊറോണ ധവാന്‍  എന്നാക്കി മാറ്റിയത്.അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് ചിത്രത്തിന്റെ കോ - പ്രൊഡ്യൂസര്‍മാര്‍. ജെനീഷ് ജയാനന്ദന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് അജീഷ് ആനന്ദാണ്. 

സിനിമയിലെ ഗാനങ്ങള്‍ക്കായി റിജോ ജോസഫ് സംഗീതം പകര്‍ന്നപ്പോള്‍ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിബിന്‍ അശോകാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.  കല - കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്ണന്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ - ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്റ് ഡയറക്ടര്‍ - ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ - അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് - മാമിജോ, പബ്ലിസിറ്റി - യെല്ലോ ടൂത്ത്, സ്റ്റില്‍സ് - വിഷ്ണു എസ് രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lukman Avaran (@lukman_avaran)

corona dhavan movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES