Latest News

ഈ വർഷവും മുടങ്ങാതെ ആറ്റുകാൽ പൊങ്കാല ഇട്ടു നടി ചിപ്പി; നടി ആനിയും വീട്ടിൽ പൊങ്കാല ഇട്ടു; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Malayalilife
ഈ വർഷവും മുടങ്ങാതെ ആറ്റുകാൽ പൊങ്കാല ഇട്ടു നടി ചിപ്പി; നടി ആനിയും വീട്ടിൽ പൊങ്കാല ഇട്ടു; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ന്ന് ആറ്റുകാൽ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് തിരുവനന്തപുരം ആറ്റുകാൽ ദേവി ക്ഷേത്രം. എല്ലാവരും പൊങ്കാല അർപ്പിക്കാനായി ക്ഷേത്ര പരിസരത്തു വരും. ചിലർ രണ്ടുദിവസം മുൻപേ തന്നെ വരും. ഇത്തവണ മറ്റ് ജില്ലക്കാര്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിനസമാണ് ആറ്റുകാല്‍ പൊങ്കാല. ഇത്തവണ ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭക്തരെല്ലാം അവരവരുടെ വീടുകളില്‍ വെച്ച് തന്നെ പൊങ്കാല ഇടാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം ഭക്തരെല്ലാം സ്വന്തം വീടുകളില്‍ വെച്ചാണ് പൊങ്കാല അര്‍പ്പിക്കുന്നത്. സ്ഥിരമായി പൊങ്കാല അർപ്പിക്കുന്ന ചില സിനിമ താരങ്ങൾ ഉണ്ട്. അതിൽ പ്രധാനിയാണ് നടി ചിപ്പി. 

ആറ്റുകാലമ്മയ്ക്ക് പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും പൊങ്കാലയര്‍പ്പിച്ച് നടി ചിപ്പി. ഇപ്പോൾ ആ ചിത്രങ്ങളും വിഡിയോകളുമാണ് വൈറലായി മാറിയിരിക്കുന്നത്. സാധാരണ എല്ലാ വര്‍ഷവും ആറ്റുകാല്‍ ക്ഷേത്ര പരിസത്താണ് പൊങ്കാല ഇടാറുളളത്. അപ്പോഴും വീട്ടില്‍ ഇടാമായിരുന്നു. എന്നാല്‍ അമ്പലത്തിന് അടുത്ത് ഇടുമ്പോഴാണ് സന്തോഷം കിട്ടാറുളളത്. അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നൊക്കെ നടി തുറന്നു പറയുന്നു. അടുത്ത വര്‍ഷം ആകുമ്പോഴേക്കും എല്ലാ ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും ചിപ്പി പറഞ്ഞു.

ചിപ്പിക്ക് പുറമെ നടി ആനിയും വീട്ടില്‍ പൊങ്കാല ഇട്ടു. ആനിക്കൊപ്പം ഷാജി കൈലാസും വീട്ടിലുണ്ടായിരുന്നു. ഒപ്പം മക്കളും അമ്മയ്‌ക്കൊപ്പം ചേര്‍ന്നു. വീട്ടില്‍ പൊങ്കാല ഇടുന്നത് ആദ്യമായിട്ടല്ലെന്നാണ് ആനി പറഞ്ഞത്.

Read more topics: # chippy ,# annie ,# malayalam ,# actress ,# ponkala
chippy annie malayalam actress ponkala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES