സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളില്‍ ഒരാളാണ് ചാക്കോച്ചന്‍. താരത്തിനോടും കുടുംബത്തോടും ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്. തന്റെ വിശേഷങ്ങളൊക്കെ പങ്കുവച്ച് താരം എത്താറുണ്ട. ദിവസം കഴിയും തോറും ചാക്കോച്ചന്‍ ചുളളന്‍ ആവുകയാണെന്നാണ് ആരാകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
കാര്‍ യാത്ര നടത്തുന്നതിന്റെ ഒരു ഹ്രസ്വ വീഡിയോ ആണ് ചാക്കോച്ചന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നുള്ള പ്രഭാതയാത്രയില്‍ വെയില്‍ മുഖത്തേക്ക് പ്രതിഫലിക്കുന്ന വീഡിയോ ബംഗളൂരുവില്‍ നിന്നുള്ളതാണെന്ന് സൂചിപ്പിച്ചുകൊണ്ട് 'Bangalore Rays' എന്ന് കുറിക്കുകയും ചെയ്തു അദ്ദേഹം. എന്നാല്‍ ട്രോളുമായി അടുത്ത സുഹൃത്തും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ് ഉടനെത്തി.
ബംഗളൂരുവിലാണെന്ന് ചാക്കോച്ചന്‍ പറയുന്നത് കള്ളമാണെന്നും ഇത് കൊച്ചി കലൂരില്‍ നിന്നുള്ള ദൃശ്യമാണെന്നുമായിരുന്നു മിഥുന്‍ മാനുവലിന്റെ വാദം. 'കലൂര്‍ റോഡില്‍ വണ്ടിക്കകത്ത് ഇരുന്നു വീഡിയോ ഇട്ടാല്‍ ബാംഗ്ലൂര്‍ ആകില്ല മിഷ്ടര്‍.. അയ്ന് മെനക്കെട്ടു ബാംഗ്ലൂര്‍ പോണം..', മിഥുന്‍ മാനുവലിന്റെ കമന്റിന് ആയിരത്തിലധികം ലൈക്കുകളാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ചത്. എന്നാല്‍ മാനുവലിനെ തിരിച്ച് ട്രോളിക്കൊണ്ട് ചാക്കോച്ചനും വൈകാതെ കമന്റ് ബോക്‌സില്‍ എത്തി.
സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനം ബ്ലോക്കില്‍ പെട്ട സമയത്ത് പുറത്തിറങ്ങിനിന്നുകൊണ്ടുള്ള ഒരു ലഘുവീഡിയോ പങ്കുവച്ചുകൊണ്ട് സുഹൃത്തിന്റെ 'ആരോപണ'ത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. മിഷ്ടര്‍ മിഥുന്‍ മാനുവലിന്റെ കലൂര്‍ റോഡ് ബാംഗ്ലൂര്‍ക്ക് മാറ്റിയ വിവരം അറിയിച്ചുകൊളളുന്നുവെന്നാണ് ചാക്കോച്ചന്‍ നല്‍കിയ മറുപടി. റോഡില്‍ നിരനിരയായി കിടക്കുന്ന വാഹനങ്ങള്‍ കര്‍ണാടക രജിസ്‌ട്രേഷനില്‍ ഉള്ളവയാണ്.