വിറ്റ്നെസ് എന്ന ചിത്രത്തിലൂടെ മലയാള സിനമാലോകത്തേക്ക് എത്തിയ താരമാണ് ചൈത്ര പ്രവീണെന്ന കോഴിക്കോട്ടുകാരി. അഭിനയത്തിന് പുറമെ മോഡല്‍, യോഗ ട്രെയിനര്‍ എന്നീ രംഗത്തും തന്റേതായ കഴിവുകള്‍ തെളിയിച്ച താരമാണ് ചൈത്ര. താരത്തിന്റെതായി ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം എല്‍എല്‍ബിയാണ്. എല്‍എല്‍ബിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ചൈത്ര ധരിച്ച സാരി ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടന്നത്. 'ബ്ലൗസ് ഇടാതെ സാരി മാത്രം ഉടുത്ത് വന്നു, ബ്ലൗസ് ഇടാന്‍ മറന്നതാണോ, കോഴിക്കോടുകാരെ പറയിപ്പിച്ചു' എന്ന ത. ഇപ്പോളിതാ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നടി.
കറുത്ത നെറ്റ് സാരിയുടെ ഉള്ളില്‍ സ്‌കിന്‍ കളറുള്ള ബ്‌ളൗസ് ആയിരുന്നു ചൈത്ര ധരിച്ചത്. എന്നാല്‍ ബ്‌ളൗസ് ഇല്ലാതെയാണ് ചൈത്ര എത്തിയത് എന്ന തരത്തിലായിരുന്നു വിമര്‍ശനം. ഇത് വൈറലാകാന്‍ വേണ്ടി മനഃപൂര്‍വം ധരിച്ചതല്ലെന്ന് നടി പറഞ്ഞു. അത് അമ്മയുടെ സാരിയും ബ്‌ളൗസുമാണ്. അഭിനയത്തോടുള്ള താത്പര്യം കൊണ്ടാണ് മോഡലിങ്ങിലൂടെ സിനിമയില്‍ എത്തിയത്. കോഴിക്കോടിനെ ഏറെ സ്‌നേഹിക്കുന്ന തന്നെ 'കോഴിക്കോട് എന്ന് പറയുന്നത് അപമാനമാണെന്ന് 'കമന്റുകള്‍ ഏറെ വേദനിപ്പിച്ചുവെന്നും നടി പങ്ക് വച്ചു.
ചൈത്രയുടെ വാക്കുകള്‍ ഇങ്ങനെ
'ഞാനൊരു കോഴിക്കോട്ടുകാരിയാണ്. അത് ഞാന്‍ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്റ് കണ്ടപ്പോള്‍ സങ്കടം തോന്നി. അന്ന് ഞാന്‍ ധരിച്ചത് എന്റെ അമ്മയുടെ സാരിയും ബ്ലൗസുമാണ്. വൈറലാകണം എന്ന് കരുതി ചെയ്തതല്ല. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അത് എന്റെ നേട്ടം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ ഡ്രസ്സ് ധരിച്ചതിനു ശേഷം ഞാന്‍ എന്റെ അമ്മയ്ക്ക് വീഡിയോ കോള്‍ ചെയ്ത് കാണിച്ചിരുന്നു.
'കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ട്' എന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്. അതു കഴിഞ്ഞ് വീഡിയോ പുറത്ത് വന്നപ്പോഴും ഞാന്‍ ശ്രദ്ധിച്ചത് എന്റെ ചിരി കൊള്ളാമായിരുന്നോ, ഞാന്‍ സുന്ദരിയാണോ എന്നൊക്കെയാണ്. ഡ്രസ്സിങില്‍ ഒരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നിയില്ല. പിന്നീടാണ് വിഡിയോ വൈറലാകുന്നത്
ഞാനൊരു ദന്തിസ്റ്റാണ്. മോഡലിങിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അഭിനയ രംഗത്തേക്കു വരുന്നതിന് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. വളരെ കഷ്ടപ്പെട്ട് അവരെ പറഞ്ഞു മനസ്സിലാക്കിയാണ് ഞാന്‍ സിനിമാരംഗത്തേക്കു വന്നത്. ചെയ്യുന്ന സിനിമകളുടെ സെറ്റിലേക്കു അവരെയും കൊണ്ടുപോയതോടെ അവര്‍ക്കുണ്ടായിരുന്ന സംശയം മാറി കിട്ടി. ആ ധൈര്യത്തില്‍ മുന്നോട്ട് പോകുമ്പോഴാണ് ഈ വീഡിയോ വൈറലായത്.
ഇത് വീട്ടുകാര്‍ കണ്ടാല്‍ അവരെങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എന്റെ ഏറ്റവും വലിയ വിഷമം. അച്ഛന്‍ അധ്യാപകനാണ്. എന്റെ അച്ഛന് സ്ലീവ് ലസ്സ് ഡ്രസ്സിടുന്നത് പോലും ഇഷ്ടമല്ല. ആ സ്ഥിതിക്കു ഈ വിഡിയോ കണ്ടാല്‍ എന്ത് പറയും എന്ന് പേടിയിലായിരുന്നു ഞാന്‍. പക്ഷേ അവരാരും ഒന്നും പറഞ്ഞില്ല. നമ്മള്‍ മോശമല്ലാത്ത ഡ്രസ് ധരിച്ചാലും ആളുകള്‍ ചൂഴ്ന്ന് നോക്കുന്നതിനെ ഒന്നും പറയാന്‍ പറ്റില്ലല്ലോ' ചൈത്ര പറഞ്ഞു.
സാരിയാണ് ഇഷ്ടവേഷം. സാരിയുടുക്കുമ്പോള്‍ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നുവരാം. അത് സ്ത്രീസൗന്ദര്യമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയല്ലോ. അതില്‍ ഞാന്‍ ഒരു തെറ്റും കണ്ടിട്ടില്ല. ചൈത്ര പ്രവീണ്‍ പറയുന്നു. നവാഗതനായ എം.എം. സിദ്ദിഖ് സംവിധാനം ചെയ്യുന്ന എല്‍ എല്‍ ബി സിനിമയില്‍ ശ്രീനാഥ് ഭാസി, അശ്വത് ലാല്‍, വിശാഖ് നായര്‍ എന്നിവരാണ് നായകന്‍മാര്‍. സല്‍മ എന്ന പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ചൈത്ര പ്രവീണ്‍ അവതരിപ്പിക്കുന്നത്.