ചിരഞ്ജീവിയുടെ സഹോദരനും തെലുങ്ക് താരവുമായ നാഗേന്ദ്ര ബാബുവിന്റെ മകള്‍ നിഹാരിക കൊനിഡേലയുടെ വിവാഹ മോചന വാര്‍ത്തകള്‍ കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്ക്കുകയാണ്. ഇപ്പോളിതാ ഈ അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് നടി നിഹാരിക കൊനിഡേല.
ബിസിനസ് സ്ട്രാറ്റജിസ്റ്റായ ഭര്‍ത്താവ് ചൈതന്യ ജൊനലഗഡയെ നിഹാരിക ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു. വിവാഹ ഫോട്ടോകളും ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന പ്രചരണം ശക്തമായത്.
താനും ചൈതന്യയും വേര്‍പിരിയുന്നു. തങ്ങള്‍ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. തനിക്ക് പിന്നില്‍ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി. തങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും നിഹാരിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2020 ഡിസംബര്‍ ഒമ്പതിന് ഉദയ്പുര്‍ പാലസില്‍ വച്ചായിരുന്നു നിഹാരികയും ചൈതന്യയും വിവാഹിതരായത്.