Latest News

കൊറോണയ്ക്കും ലോക്ഡൗണിനും ഇടയിലും നടന്നത് നിരവധി താരവിവാഹങ്ങള്‍; 2020ല്‍ വിവാഹിതരായ താരങ്ങള്‍ ഇവരൊക്കെ

Malayalilife
കൊറോണയ്ക്കും ലോക്ഡൗണിനും ഇടയിലും നടന്നത് നിരവധി താരവിവാഹങ്ങള്‍; 2020ല്‍ വിവാഹിതരായ താരങ്ങള്‍ ഇവരൊക്കെ

താരങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുടെ ഇടയില്‍ വലിയ വാര്‍ത്തയാകാറുണ്ട്. പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് താര വിവാഹമാണ്. കല്യാണത്തിന് ആഴ്ചകള്‍ മുന്‍പ് തന്നെ ആരാധകരുടെ ഇടയില്‍ ആഘോഷങ്ങള്‍ ആരംഭിക്കാറുണ്ട്. ഇത് വിവാഹ ശേഷവും തുടരാറുമുണ്ട്. പോയ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ താര വിവാഹം നടന്ന വര്‍ഷമായിരുന്നു 2020. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ ഭാമയുടെ വിവാഹത്തോടെയായിരുന്നു ഈ വര്‍ഷത്തെ താര വിവാഹം ആരംഭിച്ചത്. മലയാള സിനിമ ലോകം ഒന്നടങ്കം എത്തിയ താര വിവാഹമായിരുന്നു ഇത്. മഹാമാരിയുടെ കാലമായിരുന്നതിനാല്‍ കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു താരങ്ങളുടെ വിവാഹം നടന്നത്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഭാമ. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകരുടേയും പ്രിയങ്കരിയായിരുന്നു താരം. 2020 ജനുവരി 30 ന് ആയിരുന്നു എറണാകുളം സ്വദേശി അരുണും ഭാമയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. പിന്നീട് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി കൊച്ചിയില്‍ ഗംഭീര പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും തിരക്കഥകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹവും ഈ വര്‍ഷമായിരുന്നു. 2020 ഫെബ്രുവരി 2 ന് ആയിരുന്നു ഐശ്വര്യുടേയും വിഷ്ണുവിന്റേയും വിവാഹം നടക്കുന്നത് ്ടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. പിന്നീട് സുഹത്തുക്കള്‍ക്കായി കൊച്ചിയില്‍ സല്‍ക്കാരം ഒരുക്കിയിരുന്നു. വാഹവിരുന്നില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ വന്‍ താര നിര പങ്കെടുത്തിരുന്നു.

യൂത്തിന്റെ പ്രിയതാരമാണ് ബാലു വര്‍ഗീസ്. നടന്റേയും വിവാഹ 2020 തുടക്കത്തിലായിരുന്നു. നടിയും മോഡലുമായ എലീന കാതറിനെയാണ് ബാലു തന്റെ ജീവിത സഖിയാക്കിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2020 ഫെബ്രുവരി 2 ന് തരങ്ങള്‍ വിവാഹിതരാകുന്നത്. ആസിഫ് അലി, ഗണപതി ഉള്‍പ്പടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു പള്ളിയിലെ വിവാഹത്തിന് എത്തിയത്. പിന്നീട് സഹപ്രവര്‍ത്തകര്‍ക്കായി ഗംഭീര വിവാഹ പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു റിസപ്ഷന്റെ വീഡിയോ.

ലീല എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് പാര്‍വ്വതി നമ്പ്യാര്‍. നടിയുടെ വിവാഹവും ഫെബ്രുവരി 2നായിരുന്നു. വിനീത് മേനോന്‍ ആണ് പാര്‍വതിയുടെ ഭര്‍ത്താവ്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ലോക്ക് ഡൗണ്‍ കാലത്തായിരുന്നു നടന്‍ മണികണ്ഠന്‍ ആര്‍ ആചാരിയുടേയും അഞ്ജലിയുടേയും വിവാഹം നടക്കുന്നത്.കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്.ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സമൂഹമാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്ന് സൗഹൃത്തുക്കളും സബപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നടനും ഭാര്യയ്ക്കും നേരിട്ട് വിളിച്ച് ആശംസ നേര്‍ന്നിരുന്നു.

മലയാളി പ്രേക്ഷകരുടെ മറ്റൊരു പ്രിയങ്കരിയായ താരമാണ് മിയ ജോര്‍ജ്. നടിയുടെ വിവാഹവും ഈ വര്‍ഷമായിരുന്നു. വ്യവസായിയായ ആഷ്വിന്‍ ഫിലിപ്പാണ് മിയയുടെ ഭര്‍ത്താവ്. കൊവിഡ് മാനദണ്ഡംപാലിച്ച് വളരെ ലളിതമായിട്ടായിരുന്നു മിയയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. 2020 സെപ്തംബര്‍ 12ന് നടന്ന വിവാഹ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. എറണാകുളം സെയിന്റ് മേരീസ് ബസലിക്ക ചര്‍ച്ചില്‍ വെച്ചായിരുന്നു വിവഹം.. മെയ് 30നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹ ശേഷവും സിനിമയില്‍ തുടരാനാണ് മിയയുടെ പ്ലാന്‍

ഈ കഴിഞ്ഞു പോയ ഒക്ടോബര്‍ 29 ന് ആയിരുന്നു നടി മൃദല മുരളിയുടെവിവാഹം നടക്കുന്നത്. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍ വിജയനാണ് വരന്‍. കൊവിഡ് കാലമായതിനാല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടന്നത്. ബന്ധുക്കളോടൊപ്പം അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യാ നമ്പീശന്‍, ഷഫ്‌ന, ശരണ്യ മോഹന്‍, ശില്‍പ ബാല, ഗായിക സയനോര, അമൃത സുരേഷ് , സഹോദരി അഭിരാമി സുരേഷ് എന്നിവരും പങ്കെടുത്തിരുന്നു. 2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തുന്നത്.ഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.

പ്രേക്ഷകരുടെ പ്രിയതാരം ചെമ്പന്‍ വിനോദ് ജോസിന്റെ കല്യാണവും 2020ലായിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് ചെമ്പന്റെ ഭാര്യ. ഫേസ്ബുക്കിലൂടെയായിരുന്നു താരം വിവാഹക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. അധികമാരും അറിയാതെ നടന്ന വിവാഹം ലോക്ക്ഡൗണ്‍ കാലത്ത് നടന്ന രണ്ടാമത്തെ താരവിവാഹമായിരുന്നു.

പുതുമുഖങ്ങള്‍ അണിനിരന്ന ക്യൂന്‍ എന്ന ചിത്രത്തിലെ വര്‍ക്കിച്ചന്‍ എന്ന കഥാപാത്രമായി തിളങ്ങിയ നടനാണ് സൂരജ് കുമാര്‍. ഡബ്‌സമാഷ് വീഡിയോകളിലൂടെ സിനിമയിലേക്കത്തിയ സൂരജ് ഈ വര്‍ഷം വിവാഹിതനായിരുന്നു. അഞ്ജലി നന്ദകുമാറിനെയാണ് സൂരജ് കുമാര്‍ വിവാഹം ചെയ്തത്. ചോറ്റാനിക്കര വച്ചായിരുന്നു താലികെട്ട്.

ആസിഫലിയുടെയും അപര്‍ണ ബാലമുരളിയുടെയും കരിയര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സണ്ഡേ ഹോളിഡേ. ഇവരുവരുടെയും കോമ്പോ ഒന്നിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിസ് ജോയ് സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രമായ വിഷ്ണുവിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കൊണ്ട് ശ്രദ്ധേയനായ ഹരികൃഷ്ണന്‍ വിവാഹിതനായത് ഈ വര്‍ഷമാണ്.ഉഴവൂര്‍ മേലരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്. കോവിഡ് കാലത്തെ ഒരു പ്രണയ വിവാഹം കൂടിയാണ് ഇത്.

നടി റോഷ്‌ന ആന്‍ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരായത് കുറച്ച് ദിവസങ്ങള്‍ക്ക മുന്‍പാണ്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ഇന്നലെ ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Read more topics: # celebrities who,# got hitched in 2020
celebrities who got hitched in 2020

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES