Latest News

സിനിമിയില്‍ അവസരം വാഗ്ദ്ധാനം നല്‍കി ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; ഓം ശാന്തി ഓശാന അമര്‍ അക്ബര്‍ അന്തോണി ചിത്രങ്ങളുടെ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ പരാതിയുമായി പെണ്‍കുട്ടി

Malayalilife
 സിനിമിയില്‍ അവസരം വാഗ്ദ്ധാനം നല്‍കി ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; ഓം ശാന്തി ഓശാന അമര്‍ അക്ബര്‍ അന്തോണി ചിത്രങ്ങളുടെ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ പരാതിയുമായി പെണ്‍കുട്ടി

ലയാള സിനിമയിലെ കാസ്റ്റിംഗ്  കൗച്ചിനെക്കുറിച്ച്  നിരവധി വിമര്‍ശനങ്ങളും തുറന്നു പറച്ചിലുകളും ആരോപണങ്ങളുമാണ് ഉയര്‍ന്നിട്ടുളളത്. ഇപ്പോള്‍ സിനിമയിലെ  പ്രമുഖ നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിക്കെതിരെയാണ് പരാതി എത്തിയിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചെന്ന് യുവമോഡലും നടിയുമായ 22 കാരിയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി എന്നി സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.

2019 ജനുവരിയിലാണ് ആദ്യം പീഡനത്തിന് ഇരയായതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് എറണാകുളം പനമ്പിളളി നഗറിലെ ആല്‍വിന്‍ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ പിന്നീട് മൂന്ന് തവണ കൂടി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ആല്‍വിന്‍ ആന്റണിയുടെ ശല്യം സഹിക്കാനാകാതെയാണ് പരാതിയെന്നും യുവതി പറയുന്നു.

പരാതിയില്‍ എഫ്ആആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പനമ്പിളളി നഗറിലെ ഗസ്റ്റ് ഹൗസിലും സമീപത്തെ വീട്ടിലും പൊലീസ് ആല്‍വിനെ അന്വേഷിച്ച് എത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് സജീവമാണെന്ന് നേരത്തെ മുതല്‍ ആരോപണങ്ങളുണ്ട്. ഷംന കാസിം വിവാദവുമായി ബന്ധപ്പെട്ട് ഫിലിം ചേംബറും ഫെഫ്കയും സിനിമയുടെ ഓഡീഷനുമായി ബന്ധപ്പെട്ട് എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

Read more topics: # casting couch alwin antony
casting couch alwin antony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES