Latest News

തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍; നടന്റെ പ്രതികരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് താരങ്ങളും

Malayalilife
 തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍; നടന്റെ പ്രതികരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് താരങ്ങളും

ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷ കൃഷ്ണനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍. നടനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു സുന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലിയോയില്‍ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തനിക്കൊപ്പം ഒരു ബെഡ്റൂം സീന്‍ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റില്‍ മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റില്‍ തൃഷയെ ഒന്ന് കാണാന്‍ പോലുമായില്ലെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു.ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

മന്‍സൂര്‍ അലി ഖാന്‍ തനിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച്  തൃഷയും രംഗത്തെത്തിയിരുന്നു.. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നും അയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്പേസ് പങ്കിടില്ലെന്നും തൃഷ എക്സില്‍ കുറിച്ചു. 'എന്നെക്കുറിച്ച് മന്‍സൂര്‍ അലി ഖാന്‍ മോശവും അശ്ലീലവുമായ രീതിയില്‍ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിത്. അയാള്‍ക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാത്തതില്‍ എന്നെന്നും കടപ്പെട്ടിരിക്കും. അയാള്‍ക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാന്‍ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാള്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്‌ന'. തൃഷ കുറിച്ചു.

ഗായിക ചിന്‍മയി ശ്രീപദ, ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവരടക്കമുള്ളവര്‍ മന്‍സൂറിനെതിരെ രംഗത്തു വന്നിരുന്നു. മന്‍സൂര്‍ അലി ഖാനെ പോലുള്ളവര്‍ ഒരിക്കലും മാറില്ലെന്നാണ് ചിന്മയ് പറയുന്നത്. എക്‌സില്‍ വലിയ കുറിപ്പെഴുതിയാണ് ചിന്മയിയുടെ വിമര്‍ശനം. ലിയോ സിനിമയില്‍ തൃഷയ്ക്ക് ഡബ്ബ് ചെയ്തിരിക്കുന്നതും ചിന്മയ് ആണ്. മീ ടൂ ആരോപണം ഉന്നയിച്ചിതിനെ തുടര്‍ന്ന് തമിഴ് സിനിമയില്‍ നിന്നും വിലക്ക് നേരിട്ടിരുന്ന ചിന്മയ് ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലിയോയിലൂടെ തിരിച്ചുവന്നത്.

മന്‍സൂര്‍ അലി ഖാനേപ്പോലുള്ളവര്‍ ഇങ്ങനെയാണ് എപ്പോഴും സംസാരിക്കുന്നത്. പണവും അധികാരവും സ്വാധീനവുമുള്ളവര്‍ക്കൊപ്പം നിന്ന് ഇതെല്ലാം ശരിയാണെന്ന മട്ടില്‍, ഒരിക്കലും അപലപിക്കപ്പെടാതെ, അവര്‍ ചിരിച്ചുകൊണ്ടേയിരിക്കും. ഒരു പ്രമുഖ നടിയെ എങ്ങനെയെല്ലാം തൊടാന്‍ താന?ഗ്രഹിക്കുന്നുവെന്ന് നടന്‍ റോബോ ശങ്കര്‍ ഒരു വേദിയില്‍വെച്ച് പറഞ്ഞിരുന്നു. അദ്ദേഹം എന്താണ് പറഞ്ഞതെന്നതിനേക്കുറിച്ച് ആ നടിക്ക് പോലും അറിവില്ലായിരുന്നുവെന്ന് ചിന്മയി എഴുതി. ഇതിനെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചെയ്യുന്നതുവരെ അവിടെ കൂടിയിരുന്നവരെല്ലാം ആ പരാമര്‍ശങ്ങള്‍ക്ക് ചിരിച്ചു. ഇത്തരം പ്രവണതകള്‍ എന്നെന്നേക്കുമായി സാധാരണമാക്കപ്പെട്ടിരിക്കുന്നു.

വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കുന്ന നടന്മാരോട് കൂടുതല്‍ റേപ്പ് സീനുകള്‍ ചെയ്യണമെന്ന് നടന്‍ രാധാ രവി ആഹ്വാനം ചെയ്തതിനേക്കുറിച്ചോര്‍ക്കുന്നു. ഞങ്ങള്‍ ചെയ്യാത്ത ബലാല്‍സം?ഗമോ എന്നുള്ള പറച്ചില്‍ വലിയ ഉന്നതമായ നിലവാരത്തിലുള്ളതാണെന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ജനുവരി ഒന്നാം വാരത്തില്‍ നടന്ന ഒരു അവാര്‍ഡ് ഇവന്റിലായിരുന്നു ഇത്. സദസ്സിലുണ്ടായിരുന്ന മിക്കവാറും എല്ലാവരും കയ്യടിച്ചു. നിര്‍ഭയ സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി രാത്രിയില്‍ എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യമുയരുകയും സുരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ ആവശ്യമുയര്‍ത്തുകയും ചെയ്യുന്ന രീതിയില്‍ രാജ്യം വിഘടിച്ചു. മന്‍സൂര്‍ അലി ഖാന് ഇനിയും സിനിമകള്‍ ഒരുപാട് കിട്ടുംമെന്നും ചി്ന്മയി കുറിച്ചു.

 അമന്‍സൂര്‍ അലിഖാന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യനാണ് അയാള്‍ എന്നാണ് കാര്‍ത്തിക് സുബ്ബരാജ് മന്‍സൂര്‍ അലിഖാനെക്കുറിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കുറിച്ചത്. ''വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യനാണ് അയാള്‍....ലജ്ജിക്കുന്നു മന്‍സൂര്‍ അലിഖാന്‍...'' എന്നാണ് കാര്‍ത്തിക് കുറിച്ചത്. തൃഷയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ പ്രതികരണം

ഈ വിവാദപരാമര്‍ശങ്ങളെക്കുറിച്ച് മന്‍സൂര്‍ അലിഖാനും തന്റെ ഭാഗം സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്. ''എന്റേത് തമാശരീതിയിലുള്ള പരാമര്‍ശമായിരുന്നു. ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നു. ഹനുമാന്‍ സഞ്ജീവനി മല ഉയര്‍ത്തി വന്നതുപോലെ വിമാനത്തില്‍ ഇവരെന്നെ കാശ്മീരിലേക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി താന്‍ പറഞ്ഞതാണ്. ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീര്‍ത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാന്‍ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങള്‍ക്ക് അറിയാം. ഞാന്‍ ആരാണെന്നും ഞാന്‍ എന്താണെന്നും എല്ലാവര്‍ക്കും അറിയാം. എന്റെ മകള്‍ തൃഷയുടെ വലിയ ആരാധികയാണെന്നും ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ട്. സഹനടിമാരോട് എപ്പോഴും തനിക്ക് ബഹുമാനമാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്...'' മന്‍സൂര്‍ അലി ഖാന്‍ കുറിച്ചു.

തൃഷയുടെ ട്വീറ്റിന് പുറകേ സംവിധായകന്‍ ലോകേഷ് കനകരാജും മന്‍സൂര്‍ അലിഖാനെതിരെ രംഗത്ത് വന്നു. ''മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് നിരാശയും രോഷവും തോന്നിയെന്നും സ്ത്രീകള്‍, സഹ കലാകാരന്മാര്‍, പ്രൊഫഷണലുകള്‍ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം...മന്‍സൂര്‍ അലിഖാന്റെ ഈ പെരുമാറ്റത്തെ തികച്ചും അപലപിക്കുന്നു...'' ലോകേഷ് കുറിച്ചു. തൃഷയ്ക്ക് പിന്തുണയുമായി നടി മാളവിക മോഹനും രംഗത്ത് എത്തിയിരുന്നു. ''മന്‍സൂര്‍ അലിഖാന്‍ നടത്തിയ പ്രസ്താവന വെറുപ്പുളവാക്കുന്നതാണെന്നും അയാളോട് ലജ്ജ തോന്നുന്നുവെന്നും ഇത് അപമാനകരമാണ്...'' മാളവിക കുറിച്ചു.

case against mansoor ali khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES