ഭാര്യയുടെ വേര്‍പാടിന്റെ നാലാം വാര്‍ഷികത്തില്‍ ബിജു നാരായണന്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് ശ്രീലത മരണപ്പെട്ടത്.
കുറിപ്പ് ഇങ്ങനെ:
വേര്‍പാടിന്റെ നാലാം വര്‍ഷം.ഇന്ന് ഓഗസ്റ്റ് 13 ആണ്. എന്റെ ജീവിതത്തിലെ ഒരിക്കലും നികത്താന്‍ സാധിക്കാത്ത നഷ്ടം സംഭവിച്ച ദിവസമാണിന്ന്. എന്റെ എല്ലാമെല്ലാമായ പ്രിയ പത്‌നി ശ്രീലതയുടെ വിയോഗം സംഭവിച്ച ദിവസo. ഈ ലോകത്തില്‍ എന്തൊക്കെ നേടിയാലും ഈ നഷ്ടം നികത്താന്‍ ഒരിക്കലും സാധ്യമാകില്ലെന്ന് ഞാന്‍ ഇന്ന് മനസ്സിലാക്കുന്നു. ഇന്ന് എനിക്ക് ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള എല്ലാ ശക്തിയും ഊര്‍ജവും എല്ലാം ലഭിക്കുന്നത് എന്റെ ശ്രീലതയുടെ ജീവനുള്ള ഓര്‍മകളില്‍ നിന്നുമാണ് എന്നതാണ് സത്യം.
>ഇന്ന് ആകസ്മികമായി എനിക്കുണ്ടായ നഷ്ടം പോലെ ജീവിതത്തില്‍ ഓരോരുത്തര്‍ക്കും സങ്കടങ്ങളും ദുരിതങ്ങളും ഇന്ന് സര്‍വ്വസാധാരണമാണ്. എന്തൊക്കെ സംഭവിച്ചാലും തരണം ചെയ്യാന്‍ നാം പഠിച്ചേ തീരൂ, ഇതിനിടയില്‍ അപ്രതീക്ഷിതമായാണ് ആസ്ത്രേലിയിലെ മെല്‍ബണില്‍ നിന്നും രേണുകാ വിജയകുമാരന്റെ അകലുന്ന ജീവന്‍ എന്ന ഒരു ഗാനം എന്നിലേക്കെത്തിയത്. ശരിക്കും എന്റെ ജീവിതം തന്നെയാണ് ആ ഗാനത്തില്‍ പറയുന്നത്. അവസാന നിമിഷങ്ങളില്‍ ശ്രീലതയ്ക്ക് ഒപ്പം ഞാന്‍ ചിലവഴിച്ച സമയങ്ങള്‍ എല്ലാം ആ ഗാനം കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരും എന്നും ഈ അവസരത്തില്‍ ആ ഗാനം കൂടി ഞാന്‍ നിങ്ങള്‍ക്ക് പങ്കുവെക്കുന്നു എന്നുമാണ് ബിജു നാരായണന്‍ പറയുന്നത്.
1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. ക്യാംപസില്‍ തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഇവര്‍ക്കും രണ്ടു മക്കളുണ്ട്. അര്‍ബുദബാധയെത്തുടര്‍ന്ന്2019- ഓഗസ്റ്റ് 13നാണ് ശ്രീലത അന്തരിച്ചത്.<