സിനിമയിൽ ഉള്ളവർ തന്നെ ഒരേ സ്വരത്തിൽ പറയാറുള്ളത് സിനിമ ഒരു ഭാഗ്യത്തിന്റെ കളി ആണെന്നാണ്. അങ്ങനെ ഭാഗ്യം ഇല്ലാത്തതുകാരണം സിനിമ പരാജയപ്പെട്ട ആത്‍മഹത്യ ചെയ്ത പല നിർമാതാക്കളും നമുക്ക് പരിചയവുമുണ്ട്. ചിലപ്പോൾ മോശം ചിത്രങ്ങൾ വൻ വിജയവും വളരെ മനോഹര ചിത്രങ്ങൾ തിയറ്ററിൽ കളക്ഷൻ നേടാത്തതും നമ്മൾ കണ്ടിട്ടുണ്ട്. ഒരു മെഗാ താരത്തെ കൊണ്ട് വന്നതുകൊണ്ട് മാത്രം സിനിമ വിജയിക്കും എന്ന് കേരളത്തിലെ ഇതുവരെയുള്ള സിനിമ ചരിത്രത്തിൽ കണ്ടിട്ടുമില്ല. അങ്ങനെ ഒരു സിനിമ വിജയിക്കണമെങ്കിൽ ഭാഗ്യം ഒരു പ്രധാന ഘടകം തന്നെയാണ്.
വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങി ഇപ്പോഴും മലയാളികൾ ടിവിയിൽ വന്നാൽ കാണാൻ മറക്കാത്ത ചിത്രങ്ങൾ തിയറ്ററിൽ പരാജയമായിരുന്നു എന്ന് വിശ്വസിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്. പിന്നീട് അത് ഒരു പരാജയമായിരുന്നു എന്നത് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമാണ്. അങ്ങനെ ആ ഗണത്തിൽ പെടുത്താവുന്ന മറ്റൊരു ചിത്രമാണ് മധുരനൊമ്പരക്കാറ്റ്. ഇന്നും ടിവിയിൽ വന്നാൽ കാണാൻ മടിക്കാത്ത ചിത്രമാണ് അത്. ബിജു മേനോനും സംയുക്ത വർമയുമാണ് ചിത്രത്തിൽ നായകനും നായികയുമായി എത്തിയത്. കമൽ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ചിത്രത്തെ തേടിയെത്തി. അതിന് വ്യക്തമായ മറുപടി നൽകുകയാണ് ചിത്രത്തിന്റെ
ചിത്രത്തിൽ സംവിധായകൻ കമൽ ആദ്യം നിർദേശിച്ചത് മമ്മൂട്ടിയുടെ പേരാണ്. എന്നാൽ നിർമാതാവ് കുമാർ നന്ദ നിർദ്ദേശമായിരുന്നു ഒരു പുതുമുഖം വേണമെന്നാണ്. അങ്ങനെ ആണ് ബിജു മേനോൻ എത്തുന്നത്. ചിത്രം സാമ്പത്തികമായി വിജയം കൈവരിക്കില്ലെന്ന് അറിയാമായിരുന്നു. എന്നാലും എടുക്കാൻ പോകുന്നത് നല്ല ചിത്രം ആയിരിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ ചിത്രം റിലീസ് ആയി. പരാജയം തന്നെയായി മാറി. പരാജയം കാരണം സാമ്പത്തിക പ്രശ്നങ്ങൾ ആ സിനിമയിലെ പലർക്കും ഉണ്ടായി പ്രതേകിച്ച് ബിജു മേനോനെ നിർദേശിച്ച നിറമാതാവിനും. രഘുനാഥ് പാലേരിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. വിദ്യാസാറിന്റേതായിരുന്നു സംഗീതം.
നിറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവുമായിരുന്നു നന്ദ. സിനിമ എന്നത് ഒരു പരീക്ഷണമാണ് എന്നും ഇന്നും തന്നെ ആളുകൾ തിരിച്ചറിയുന്നത് മധുരനൊമ്പര കാറ്റിന്റെ നിർമാതാവായിട്ടാണ് എന്നാണ് നന്ദ പറയുന്നത്.