Latest News

എല്ലാം തടി കൂടും പോലെ എളുപ്പമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു; വണ്ണം വച്ച ചിത്രങ്ങളുമായി ഭാവന

Malayalilife
എല്ലാം തടി കൂടും പോലെ എളുപ്പമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു; വണ്ണം വച്ച ചിത്രങ്ങളുമായി ഭാവന

തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളാണ് ഭാവന. മലയാളത്തില്‍ തുടക്കം കുറിച്ച താരം അന്യഭാഷകളിലേക്ക് ചേക്കറിയപ്പോഴും മലയാളത്തില്‍ താരം സജീവമായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് താരം. മലയാളത്തില്‍ ഇപ്പോള്‍ സജീവയല്ലാത്ത താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് എത്താറുണ്ട്. കോവിഡ് ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ ്‌സ്വന്തം വീട്ടിലേക്ക് താരം എത്തിയിരുന്നു. പിന്നീട് ഷൂട്ടിങ് പുനരാരംഭിച്ചതിന്റെ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു.

ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കയാണ് താരം. ലോക്ക്ഡൗണ്‍ കാല വീട്ടിലിരിപ്പു കൊണ്ട് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വര്‍ക്ക് ഔട്ടും എല്ലാം തുടങ്ങേണ്ട സമയമായെന്നും ഭാവന പറയുന്നു. 'എല്ലാ കാര്യങ്ങളും തടി വെയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു,' എന്നാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഭാവന കുറിക്കുന്നത്.അടുത്തിടെ തന്റെ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും ഭാവന പങ്കുവച്ചിരുന്നു. 

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്.  ഭാവന അഭിനയിച്ച 'റോമിയോ' എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീന്‍ സകുടുംബം ബാംഗ്ലൂരിലാണ് താമസം.ഇടയ്ക്കിടെ ഭാവന നവീനുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പ്രണയദിനത്തില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍നവീനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.


 

bhavana shares her latest weight gain pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES