മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രികളായ വിന്ദുജ മേനോനും ഭാവനയും. ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. വിന്ദുജ തന്നെയാണ് ചിത്രങ്ങള്‍ പങ്കിട്ടത്. ഓസ്‌ട്രേലിയയിലെ ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ പകര്‍ത്തിയതാണ് ചിത്രം.
കുറച്ചുദിവസങ്ങളായി ഓസ്‌ട്രേലിയയിലാണ് ഭാവന. കഴിഞ്ഞ ദിവസം, ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ചിത്രങ്ങളും ഭാവന പങ്കുവച്ചിരുന്നു.
അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി മറക്കാത്ത നടിയാണ് വിന്ദുജ മേനോന്‍. ബാലതാരമായാണ് വിന്ദുജ മേനോന്റെ കരിയര്‍ തുടങ്ങിയത്. അഞ്ചാം വയസിലായിരുന്നു ഒന്നാനാംകുന്നില്‍ ഓരടിക്കുന്നില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. നൊമ്പരത്തിപ്പൂവ്, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമായാണ് പവിത്രത്തില്‍ അഭിനയിക്കുന്നത്.
കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമലാ മേനോന്റെ മകളായ വിന്ദുജയും അമ്മയുടെ വഴിയെ നൃത്തത്തിലും നൈപുണ്യം നേടിയ കലാകാരിയാണ്. രാജേഷ് കുമാറാണ് ഭര്‍ത്താവ്, മകള്‍ നേഹ. കേരള നാട്യ അക്കാദമിയില്‍ ഡാന്‍സ് അധ്യാപികയായും വിന്ദുജ പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹശേഷം ഏതാനും സീരിയലുകളിലും റിയാലിറ്റി ഷോകളിലും അതിഥിയായി വിന്ദുജ എത്തിയിരുന്നു.