മമ്മൂട്ടിയും - നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് 'ഭാസ്‌കര്‍ ദ റാസ്‌കല്‍'. തെലുങ്ക് താരം ജെ ഡി ചക്രവര്‍ത്തിയാണ് ചിത്രത്തില്‍ വില്ലനായെത്തിയത്. സിദ്ദിഖ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. വില്ലന്‍ വേഷം ചെയ്യാന്‍ താന്‍ ആദ്യം സമീപിച്ചത് മലയാളികളുടെ പ്രിയ താരത്തെയാണെന്ന് സിദ്ദിഖ് വെളിപ്പെടുത്തുന്ന പഴയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ജയിലര്‍' സിനിമയില്‍ മമ്മൂട്ടിയെ വില്ലന്‍ കഥാപാത്രത്തിനു വേണ്ടി പരിഗണിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് സിദ്ദീഖിന്റെ പഴയൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നത്.
ചിത്രത്തിലെ നായിക നയന്‍താരയുടെ ആദ്യഭര്‍ത്താവിന്റെ വേഷമാണ് ജയറാമിന് ഓഫര്‍ ചെയ്തത്. നായികയുടെ ഭര്‍ത്താവ് ഒരു മാഫിയ തലവനാണ് എന്നായിരുന്നു ആദ്യം കഥ എഴുതിയത്. എന്നാല്‍ ചിത്രത്തിന് ഒരു ഫാമിലി ട്രാക്ക് വരട്ടെ എന്ന് കരുതിയാണ് മറ്റൊരു നായക താരമായ ജയറാമിനെ വിളിച്ചത്. എന്നാല്‍ ജയറാം ആ ചാന്‍സ് നിരസിച്ചതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു എന്ന് സിദ്ദീഖ് പറയുന്നു. ജയറാമിനു പകരം തെലുങ്ക് താരം ജെഡി ചക്രവര്‍ത്തിയെ ആണ് പിന്നീട് ആ വേഷത്തിലേക്കു തീരുമാനിച്ചത്.