2020 ജനുവരിയിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി ഭാമയുടെ വിവാഹം. ലോക്ക്ഡൗൺ കാലത്തിന് പിന്നാലെ നടി ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഭാമയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറലായതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. എന്നാൽ ഇപ്പോൾ ഭാമയ്ക്കും ഭർത്താവ് അരുണിനും ഒരു പെൺകുഞ്ഞ് പിറന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
ഭാമയോട് അടുത്ത വൃത്തങ്ങൾ അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഇരുവരും കുഞ്ഞ് പിറന്നതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരി 30 നായിയുന്നു ഭാമയും അരുണും വിവാഹിതരാകുന്നത്. കഴിഞ്ഞ വർഷം നടന്ന താര വിവാഹങ്ങളിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വച്ച് നടന്ന ഭാമയുടെ വിവാഹം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ വിവാഹത്തിന് പിന്നാലെ ദുബായിൽ ബിസിനസുകാരനായ അരുൺ നാട്ടിൽ സെറ്റിലാകുകയും ചെയ്തു. ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിച്ചത് ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള വളരെ അടുത്ത സൗഹൃദമായിയുന്നു.
ലോഹിദാസ് ചിത്രമായ നിവേദ്യത്തിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഭാമ. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കതപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം തിളങ്ങുകയും ചെയ്തു. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തു. ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച വിനു മോഹനും ഒരു പുതുമുഖമായിരുന്നു. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രമാണ്.