Latest News

ജനങ്ങള്‍ രണ്ടാംഭാഗത്തിന് വലിയ എക്‌സ്‌പെക്ടേഷന്‍സ് ആണ് നല്‍കുന്നത്; അത് തന്നെയാണ് എന്റെ പേടി; ഒരുക്കുക മിന്നല്‍ മുരളിയെക്കാള്‍ വലിയ  സിനിമ; രണ്ടാം ഭാഗത്തിന്റെ  ഒരുക്കങ്ങളെക്കുറിച്ച് ബേസില്‍ ജോസഫ്

Malayalilife
ജനങ്ങള്‍ രണ്ടാംഭാഗത്തിന് വലിയ എക്‌സ്‌പെക്ടേഷന്‍സ് ആണ് നല്‍കുന്നത്; അത് തന്നെയാണ് എന്റെ പേടി; ഒരുക്കുക മിന്നല്‍ മുരളിയെക്കാള്‍ വലിയ  സിനിമ; രണ്ടാം ഭാഗത്തിന്റെ  ഒരുക്കങ്ങളെക്കുറിച്ച് ബേസില്‍ ജോസഫ്

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്‌ലിക്‌സില്‍  ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് മുമ്പേ സൂചനകള്‍ വന്നിരുന്നു.ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ സീക്വലിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബേസില്‍.

ബിഗ് ബഡ്ജറ്റിലായിരിക്കും മിന്നല്‍ മുരളി 2 ഒരുക്കുക എന്നാണ് ബേസില്‍ വ്യക്തമാക്കിയത്. ഉറപ്പായും മിന്നല്‍ മുരളിയെക്കള്‍ വലിയ സിനിമ ആയിരിക്കും രണ്ടാം ഭാഗമെന്നും ബേസില്‍ പറഞ്ഞു. അത് സ്‌കെയില്‍ ബേസ് ആണെങ്കിലും ബഡ്ജറ്റ് പോലുള്ള കാര്യങ്ങളില്‍ ആണെങ്കിലും. അതു കൊണ്ട് വലുപ്പത്തില്‍ നൂറുശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും. നെറ്റ് ഫ്‌ലിക്‌സിന് രണ്ടാം ഭാഗത്തില്‍ പങ്കാളിത്തമുണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബേസില്‍ വ്യക്തമാക്കി.

രണ്ടാംഭാഗത്തിലെ വില്ലനെക്കുറിച്ചുള്ള ചോദ്യങ്ങളോടും ബേസില്‍ പ്രതികരിച്ചു. വില്ലന്‍ ആരെന്ന് സ്‌ക്രിപ്ട്  എഴുതി വരുമ്പോഴേ മനസിലാക്കാന്‍ പറ്റൂ. എന്തായാലും സമയം എടുക്കും, ജനങ്ങള്‍ രണ്ടാംഭാഗത്തിന് വലിയ എക്‌സ്‌പെക്ടേഷന്‍സ് ആണ് നല്‍കുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്‌ക്രിപ്ട് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹമെന്നും താരം പറഞ്ഞു,? പുതിയ ചിത്രം പൂക്കാലത്തിന്റെ പ്രമോഷന്‍ പരിപാടിയിലായിരുന്നു ബേസില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബേസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ 'പൂക്കാലം' ഏപ്രില്‍ എട്ടിന് തിയേറ്ററുകളില്‍ എത്തും. 'ആനന്ദം' എന്ന ചിത്രത്തിനുശേഷം ഗണേഷ് രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിജയരാഘവന്‍, കെപിഎസി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി തുടങ്ങിയവരെ കൂടാതെ ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, അബു സലീം, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


 

basil joseph about minnal murali 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES