നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ; സുകുമാരന്റെ ആ വാക്കുകള്‍ പൊന്നായതിനെക്കുറിച്ച് ബാലചന്ദ്രമേനോന്‍

Malayalilife
topbanner
 നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ; സുകുമാരന്റെ ആ വാക്കുകള്‍ പൊന്നായതിനെക്കുറിച്ച് ബാലചന്ദ്രമേനോന്‍

ന്റെ മക്കള്‍ മലയാള സിനിമയെ അടക്കി ഭരിക്കുമെന്ന് പറഞ്ഞ സുകുമാരന്റെ വാക്കുകള്‍ സത്യമാക്കിയാണ് അദ്ദേഹത്തിന്റെ മക്കള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ എത്തുന്നത് കാണുംമുമ്പ് അദ്ദേഹം വിടപറഞ്ഞു. സംവിധാനമെന്ന മോഹം ബാക്കിവെച്ചായിരുന്നു അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അത് മകന്‍ പൃഥിരാജ് ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ സഫലമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഓര്‍മ്മ പങ്കുവച്ച് പല താരങ്ങളും എത്താറുണ്ട്. ഇപ്പോള്‍ ബാലചന്ദ്രമേനോന്‍ ഫില്‍മി ഫ്രൈഡേയിലെ പുതിയ ലക്കത്തില്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്. 

'അമ്മയുടെ ജനറല്‍ ബോഡി നടക്കുന്ന സമയം, സുകുമാരന്‍ വരുന്നു. മിക്കവാറും മുണ്ടും ഷര്‍ട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആണ്‍മക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. 'ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങില്‍ കൊണ്ടുവന്നതെന്ന് ഞാന്‍ ചുമ്മാ ചോദിച്ചു. 'നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ'സുകുമാരന്‍ പറഞ്ഞു.

''എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവര്‍ രണ്ട് പേരും മലയാളത്തില്‍ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്‌കൂളില്‍ ഞാന്‍ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമില്‍ പൃഥ്വി എത്തിയത് ഇപ്പോഴും ഓര്‍ക്കുന്നു. സുകുമാരന്റെ ഗുണങ്ങള്‍ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്.''സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളില്‍ വെറും പാവമായിരുന്നു സുകുമാരന്‍.'ബാലചന്ദ്രമേനോന്‍ പറയുന്നു.

Read more topics: # balachandramenon about sukumaran
balachandramenon about sukumaran

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES