മലയാളികള്‍ ദത്ത് എടുത്ത തമിഴ് നടന്‍ എന്ന് വേണമെങ്കില്‍ പറയാവുന്ന ഒരാളാണ് ന്ടന്‍ ബാല. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകള്‍ക്ക് മുന്‍പ് അദ്ദേഹം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടുത്തിടെയാണ് വിജയകരമായ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ശക്തമായി ജീവിതത്തിലേക്കും സിനിമയിലേക്കും തിരികെ വന്നത്. ഇപ്പോഴിതാ, ഏറെ കാലത്തിനു ശേഷം മുന്‍ ഭാര്യ അമൃതാ സുരേഷിന്റെ ജീവിത പങ്കാളി ആയിരുന്ന ഗോപി സുന്ദറിനെതിരെ പൊട്ടിത്തെറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബാല ഇപ്പോള്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇങ്ങനെ പ്രതികരിച്ചത്. അതിന്റെ ചെറിയ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
''അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു റോങ്ങ് ചോയ്സ് ആണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ?'' എന്നായിരുന്നു ബാലയോട് അവതാരക ചോദിച്ചത്. അപ്പോഴാണ് ഗോപീ സുന്ദറിനെ കുറിച്ച് വിവാദമായ രീതിയില്‍ ബാല പ്രതികരിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദര്‍. ഹീ ഈസ് എ റോങ്ങ് പേഴ്സണ്‍. അയാള്‍ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാന്‍ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യന്‍. ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്സ് എനിക്കുമില്ല നിങ്ങള്‍ക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാല്‍ ഞാന്‍ പറയും അയാള്‍ ഒരു തെറ്റായ മനുഷ്യനാണെന്ന്. പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുന്‍പാണ് അതൊക്കെ. ഞാന്‍ അതൊക്കെ തുറന്നു പറഞ്ഞാല്‍ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല'' എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷം ഇതിനു മുന്‍പും പ്രതികരണവുമായി അമൃത സുരേഷിന്റെ മുന്‍ ഭര്‍ത്താവ് കൂടിയായ നടന്‍ ബാല രംഗത്ത് വന്നിട്ടുണ്ട്. അതെന്റെ ലൈഫ് അല്ല, ഞാന്‍ എന്റെ പുതിയ ജീവിതത്തില്‍ സന്തോഷവാനാണ്. അവരും നന്നായി ഇരിക്കട്ടെയെന്നാണ് നടന്‍ ബാല പ്രതികരിച്ചത്. അമൃതയുടെ ജീവിതത്തെ കുറിച്ച് താന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും നടന്‍ ബാല മുന്‍പും വ്യക്തമാക്കിയിട്ടുണ്ട്.
തമിഴില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ നടനാണ് എങ്കിലും ബാല ഇപ്പോള്‍ മലയാള സിനിമയുടെ വളര്‍ത്തു പുത്രനാണ്. ബാല ഏറ്റവും അധികം സിനിമകള്‍ ചെയ്തത് മലയാളത്തില്‍ തന്നെയാണ്. അഭിനയിച്ച സിനിമകളുടെ പേരില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങളുടെ പേരിലും ബാല കുറച്ചധികം കാലങ്ങളായി നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമായ ബാല സിനിമ വിശേഷങ്ങള്‍ പോലെ തന്നെ തന്റെ വ്യക്തി ജീവിതവും ആരാധര്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടാറുണ്ട്. പങ്കെടുന്ന ഓരോ അഭിമുഖത്തിലും ബാല അറിഞ്ഞോ അറിയാതെയോ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പരമാര്‍ശിക്കാറുള്ളത് ഒക്കെയും വാര്‍ത്തകളും വിവാദങ്ങളുമാകാറുണ്ട്. അതുപോലെ തന്നെയാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ഇന്റര്‍വ്യൂവും.