മലയാളത്തിലെ ആക്ഷന്‍ ദമ്പതികളാണ് വാണി വിശ്വനാഥും ഭര്‍ത്താവ് ബാബു രാജും. 2002ലാണ് ഇരുവരും വിവാഹിതരായത്. കൊച്ചിക്കാരിയായ ഗ്ലാഡിസിനെ ആദ്യം വിവാഹം കഴിച്ച് അതില്‍ രണ്ടാണ്‍മക്കളും ജനിച്ചിരുന്നു. എന്നാല്‍ ആ ബന്ധം അവസാനിച്ചത് വിവാഹമോചനത്തിലാണ്. തുടര്‍ന്ന് 2004ലാണ് വാണി വിശ്വനാഥിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ജനിച്ചത് ഒരു മകളും ഒരു മകനുമാണ്. ആര്‍ച്ച എന്നു പേരിട്ട മകള്‍ക്ക് ഇപ്പോള്‍ 20 വയസാണ് പ്രായം. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി പിജി ചെയ്യുന്ന ആര്‍ച്ചയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. പണ്ട് കൊച്ചു പെണ്‍കുട്ടിയായിരുന്നപ്പോള്‍ ആര്‍ച്ചയെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. എന്നാല്‍ മുതിര്‍ന്ന കുട്ടിയായപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലേക്കാണ് ആര്‍ച്ച മാറിയിരിക്കുന്നത്.
മോഡേണായി സുന്ദരിയായ പെണ്‍കുട്ടിയാണ് ആര്‍ച്ച. വിദേശത്ത് പിജി പഠനം നടത്തുന്ന ആര്‍ച്ച അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ മകളുടെ പിറന്നാള്‍ ആഘോഷത്തിനായാണ് താരകുടുംബം ഒന്നിച്ചു കൂടിയിരിക്കുന്നത്. ഓറഞ്ച് ടീ ഷര്‍ട്ട് ധരിച്ച് മുടി സ്റ്റൈല്‍ ചെയ്തിട്ടിരിക്കുനന ആര്‍ച്ചയുടെ ചിത്രങ്ങള്‍ കണ്ട് വാണിച്ചേച്ചി ജൂനിയര്‍ എന്നാണ് ആരാധകര്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ഒരു വര്‍ഷം മുന്നേയായിരുന്നു ബാബു രാജിന്റെ മൂത്ത മകന്‍ അഭയ് വിവാഹിതനായത്. മൂന്നാറിലെ റിസോര്‍ട്ടുകള്‍ നോക്കി നടത്തുകയാണ് അഭയ് ഇപ്പോള്‍. വിവാഹം കഴിഞ്ഞ് അമ്മയ്ക്കും അച്ഛനും ഒപ്പം ഒരുപോലെ നില്‍ക്കുകയാണ് അഭയ്.
രണ്ടാമത്തെ മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഇളയ മകന്‍ ആദ്രിയുമാണ് പിറന്നാള്‍ ആഘോഷ ചിത്രത്തിലുള്ള മറ്റുള്ളവര്‍. മൂത്തമകന്റെ വിവാഹത്തിന് വാണി എത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. എങ്കിലും അതൊന്നും ഗൗനിക്കാതെ മുന്നോട്ടു പോകുന്ന കുടുംബത്തില്‍ ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മക്കളും വാണിയും തമ്മില്‍ വളരെ നല്ല ബന്ധമാണ് ഉള്ളത്. അതുപോലെ തന്റെ നാല് മക്കളും വളരെ ഒത്തൊരുമയോടെ സ്നേഹേതോടെയാണ് മുന്നോട്ട് പോകുന്നതെന്നും ബാബുരാജ് പലപ്പോഴും പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, തങ്ങള്‍ക്ക് നാല് മക്കളാണ്. മൂത്ത മകന്‍ അഭയ് മൂന്നാറിലെ തങ്ങളുടെ റിസോര്‍ട്ട് നോക്കുകയാണ്. രണ്ടാമത്തെയാള്‍ അക്ഷയ് ലണ്ടനില്‍ ഇന്റര്‍നാഷനല്‍ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകള്‍ ആര്‍ച്ച ഡിഗ്രി പഠിക്കുന്നു. നാലാമത്തെ മകന്‍ അദ്രി ഒന്‍പതാം ക്ലാസില്‍ ആണെന്നുമാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്നേ ബാബുരാജ് പറഞ്ഞത്. അതുപോലെ തന്നെ വാണിയും മക്കളുമാണ് എന്റെ ലോകം.. 'അവള്‍ക്ക് എന്നെ നന്നായി അറിയാം' കുടുംബത്തിന് ഒപ്പം എത്തിയാല്‍ ഒരു സാദാരണ അച്ഛനും ഭര്‍ത്താവും ആണ് താന്‍. ഫോണ്‍ മാറ്റി വച്ച് പിള്ളേരുടെ സ്‌കൂളില്‍ പോകുകയും പച്ചക്കറി വാങ്ങാന്‍ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭര്‍ത്താവും ആണ് താന്‍.. അതിനു ശേഷം ആലുവയ്ക്കോ മൂന്നാറിലെ വീട്ടിലേക്കോ മാറും എന്നും നിശബ്ദമായ ഇടം ആണ് ഇഷ്ടമെന്നും ബാബുരാജ് പറയുന്നു..
ഒരു കാലത്ത് വില്ലനായി മാത്രം അഭിനയിച്ച ബാബുരാജ് ആഷിക് അബു ഒരുക്കിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രം മുതല്‍ ഇങ്ങോട്ട് മറ്റൊരു ട്രാക്കിലേക്ക് കയറുകയായിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ കഥാപാത്രം അത്രത്തോളം സ്വീകാര്യത ആണ് ബാബുരാജിന് നല്‍കിയത്. പിന്നീട് തനിക്ക് ഹാസ്യവും വഴങ്ങും എന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു.