Latest News

രജനീകാന്ത് ലോകേഷ് കനകരാജ് ചിത്രത്തില്‍ ബാബു ആന്റണിയും; ലിയോയ്ക്ക് പിന്നാലെയെത്തുന്ന മാസ് പടത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ച് നടന്‍

Malayalilife
രജനീകാന്ത് ലോകേഷ് കനകരാജ് ചിത്രത്തില്‍ ബാബു ആന്റണിയും; ലിയോയ്ക്ക് പിന്നാലെയെത്തുന്ന മാസ് പടത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ച് നടന്‍

ലിയോയ്ക്ക് പിന്നാലെ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബു ആന്റണിയും. ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കുമെന്ന് ബാബു ആന്റണി ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. വിജയ് ചിത്രം ലിയോയിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്

ലിയോയ്ക്കുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 171-ാമത് സിനിമയാണ്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകേഷും രജിനകാന്തും ആദ്യമായി ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ലോകേഷ് - രജനി ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നടത്തി എന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. 

അതേ സമയം രജനികാന്ത് - നെല്‍സന്‍ ചിത്രം ജയിലര്‍ ആഗസ്റ്റ് 10ന് റിലീസ് ചെയ്യും. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ ആണ് മറ്റൊരു പ്രധാന താരം. തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍, യോഗിബാബു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സ്റ്റണ്ട് ശിവ ആണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ജയിലര്‍ നിര്‍മ്മിക്കുന്നത്.

babu antony confirms in rajanikanth movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES