Latest News

പതിനെട്ട് വര്‍ഷത്തിന് ശേഷം വിനയന്‍ അത്ഭുത ദ്വീപിന് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ പൃഥിരാജിന് പകരം ഉണ്ണി മുകുന്ദന്‍ നായകന്‍;  പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയും ചിത്രത്തില്‍

Malayalilife
പതിനെട്ട് വര്‍ഷത്തിന് ശേഷം വിനയന്‍ അത്ഭുത ദ്വീപിന് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ പൃഥിരാജിന് പകരം ഉണ്ണി മുകുന്ദന്‍ നായകന്‍;  പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയും ചിത്രത്തില്‍

വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അദ്ഭുത ദ്വീപിന് രണ്ടാംഭാഗം ഒരുങ്ങുന്നു.ചിത്രത്തിന് 18 വര്‍ഷങ്ങള്‍ക്ക്  ശേഷമാണ് രണ്ടാംഭാഗം വരുന്നത്. രണ്ടാംഭാഗത്തില്‍ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തും എന്നാണ് പുറത്തു വരുന്ന വിവരം.സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും എന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരുപാടു സന്തോഷവും അതിലേറെ ആവേശവും... കാരണം രണ്ടാം ഭാഗത്തില്‍ ഞങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്..അത്ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകള്‍ക്കായി നമുക്ക് കാത്തിരിക്കാം എന്ന് ഗിന്നസ് പക്രുവും കുറിച്ചു.

athbhudadweep second part

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES