ആര്യ നായകനായെത്തിയ ഹിറ്റ് ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത സര്‍പ്പട്ട പരമ്പര. 2024 ല്‍ ആര്യയ്ക്ക് ഏറ്റവും പ്രതീക്ഷയുളള സിനിമകളിലൊന്നാണ് ഈ സിനിമയുടെ രണ്ടാം ഭാഗം. 'സര്‍പ്പാട്ട പരമ്പരൈ 2' വിനായുളള തയാറെടുപ്പുകള്‍ തുടങ്ങി എന്നാണ് ആര്യ ഇപ്പോള്‍ അറിയിക്കുന്നത്.
വിക്രം നായകനായെത്തുന്ന തങ്കലാനാണ് പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുളളത്. ഏപ്രിലില്‍ എത്തുമെന്ന് കരുതുന്നു തങ്കലാന്റെ റിലീസിന് ശേഷമാകും സര്‍പ്പാട്ട പരമ്പരൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ സിനിമയ്ക്കായി ആര്യ ബോക്സിങ് പരിശീലനം തുടങ്ങി.
സര്‍പ്പാട്ട പരമ്പരൈയിലെ നായകനായ കബിലനാകാന്‍ താന്‍ ബോക്സിങ് പരിശീലനം തുടങ്ങി എന്ന് കാണിച്ചുളള ഒരു വീഡിയോയാണ് ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കോവിഡ് കാലത്ത് തിയറ്റര്‍ റിലീസ് നഷ്ടമായ സിനിമ ആമമസാണ്‍ പ്രൈമിലൂടെയായിരുന്നു എത്തിയത്. വലിയ തരത്തിലുളള പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്.