Latest News

അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാവുന്നു; നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യുമായുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്ത്

Malayalilife
topbanner
 അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാവുന്നു; നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യുമായുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്ത്

തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്‍. വിവാഹനിശ്ചയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വധൂവരന്മാര്‍ക്കൊപ്പമുള്ള അര്‍ജുന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഇരുവര്‍ക്കും ആശംസകളും നേര്‍ന്നിട്ടുണ്ട്.

ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. 2024 ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു. ഐശ്വര്യയും ഉമാപതിയും സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും രണ്ടുപേര്‍ക്കും ശ്രദ്ധ നേടാന്‍ സാധിച്ചിട്ടില്ല. 'പട്ടത്ത് യാനൈ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2013-ല്‍ ഇറങ്ങിയ ഈ ചിത്രത്തിന് ശേഷം പിന്നീട് 2018-ല്‍ അര്‍ജുന്‍ സര്‍ജ നായകനായി പുറത്തിറങ്ങിയ പ്രേമ ബരഹ എന്ന കന്നഡ ചിത്രത്തിലാണ് ഐശ്വര്യയെ പിന്നീട് കണ്ടത്.

അതേസമയം 'അധഗപ്പട്ടത് മഗജനഞ്ജലയ്' എന്ന ചിത്രത്തിലൂടെയാണ് ഉമാപതി രാമയ്യ സിനിമയിലേക്കെത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

അതേസമയം തിയറ്ററുകളില്‍ വന്‍ വിജയം നേടുന്ന ലിയോയില്‍ അര്‍ജുന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹരോള്‍ഡ് ദാസ് എന്നാണ് അര്‍ജുന്റെ കഥാപാത്രത്തിന്റെ പേര്. തിയറ്ററുകളില്‍ കൈയടി നേടുന്ന കഥാപാത്രങ്ങളിലൊന്നാണ് ഇത്. 

arjun sarjas daughte aishwarya weddding

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES