യുവനടന്‍മാരില്‍ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ അശോകന്‍. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നടന്‍. അച്ഛന്‍ ഹരിശ്രീ അശോകന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടന്‍ 2012 കാലഘട്ടത്തില്‍ സിനിമാ രംഗത്തേക്ക് പ്രവേശിച്ചെങ്കിലും അര്‍ജുനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് 2017ല്‍ പുറത്തിറങ്ങിയ പറവ എന്ന സിനിമയിലൂടെയാണ്. അച്ഛനെയപോലെ തന്നെ ഹാസ്യ കഥാപാത്രങ്ങളും സീരയസ് കഥാപാത്രങ്ങളും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് ആരാധകര്‍ക്ക് മുന്നില്‍ തെളിയിച്ച നടനാണ് അദ്ദേഹം.
ഇപ്പോഴിതാ, ആരാധകരുമായി ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു സന്തോഷം പങ്കുവയ്ക്കുകയാണ് അര്‍ജുന്‍ അശോകന്‍. വാഹനപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട യമഹ ആര്‍ഡി350 സ്വന്തമാക്കിയതിന്റെ സന്തോഷമാണ് അര്‍ജുന്‍ പങ്കുവച്ചിരിക്കുന്നത്.സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും എന്ന അടികുറിപ്പോടെ മകള്‍ അന്‍വിയ്ക്ക് ഒപ്പം ബൈക്കിന് സമീപം നില്‍ക്കുന്ന ചിത്രവും അര്‍ജുന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പഴകും തോറും മൂല്യം കൂടുന്ന ഒരു ബൈക്കാണ് യമഹയുടെ ആര്‍ഡി 350. 1973 മുതല്‍ 1975 വരെ ജപ്പാനിലും 1983 മുതല്‍ 1989 വരെ ഇന്ത്യയിലും നിര്‍മ്മിച്ച ബൈക്കാണിത്. അന്നുവരെ ഇന്ത്യയില്‍ നിര്‍മിച്ചതില്‍ ഏറ്റവും നൂതനമായ ടെക്‌നൊളജിയുമായി എത്തിയ ബൈക്കായിരുന്നു ഇത്. എന്നാല്‍ അന്ന് ബൈക്കിന് കാര്യമായ പ്രശസ്തി ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി യുവാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ബൈക്കായി ആര്‍ഡി 350 മാറിയിട്ടുണ്ട്. നിലവില്‍ ഒരു ലക്ഷത്തിന് മുകളിലാണ് പഴയ ഒരു ആര്‍ഡി 350ക്ക് വില വരുന്നത്.
നിഖിതയാണ് അര്‍ജുന്റെ ഭാര്യ. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
സമീപകാലത്ത് തിയേറ്ററുകളിലെത്തിയ അജഗജാന്തരം, ജാന്‍ എ മന്‍, മധുരം, രമേഷ് സുമേഷ് എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് അര്‍ജുന്‍ കാഴ്ച വച്ചത്. മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളില്‍ നായകനായും അര്‍ജുന്‍ എത്തി.