Latest News

ഒരു ശത്രുസംഹാരം, ഒരു ചുറ്റുവിളക്കും, പേര് ലയണ്‍ മെസ്സി, ഫുട്‌ബോള്‍ ആരാധകരുടെ കഥയുമായി കാളിദാസ് ചിത്രം, ആര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ ട്രെയിലര്‍ എത്തി

Malayalilife
ഒരു ശത്രുസംഹാരം, ഒരു ചുറ്റുവിളക്കും, പേര് ലയണ്‍ മെസ്സി, ഫുട്‌ബോള്‍ ആരാധകരുടെ കഥയുമായി കാളിദാസ് ചിത്രം, ആര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ ട്രെയിലര്‍ എത്തി

ര്‍ജന്റീന ആരാധകരുടെ കഥയുമായി മിഥുന്‍ മാനുവല്‍ തോമസും കാളിദാസ് ജയറാമുമെത്തുന്ന 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' എന്ന ചിത്രത്തിന്റെ ട്രെിയലര്‍ പുറത്തിറങ്ങി. കാളിദാസ് അര്‍ജന്റീന ആരാധകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. 'കരിക്ക്' ഫെയിം അനുവാണ് ചിത്രത്തില്‍ ബ്രസില്‍ ആരാധകരുടെ നേതാവായെത്തുന്നത്.

ട്രെയിലറില്‍ നിന്നും ടിപ്പിക്കല്‍ മിഥുന്‍ മാനുവല്‍ ചിത്രമായിരിക്കും 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ' എന്നാണ് വ്യക്തമാകുന്നത്. ഹിറ്റ് ചിത്രങ്ങളായ ആട്, ആന്മരിയ കലിപ്പിലാണ്. ആട് ടു, എന്നീ ചിത്രങ്ങളുടെ പാദ പിന്തുടര്‍ന്ന് കോമഡി തന്നെയാണ് മിഥുന്റെ പുതിയ ചിത്രവും. അശോകന്‍ ചെരുവിലിന്റെ ഇതേ പേരിലുള്ള കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ തയ്യാറാക്കുന്നത്.

ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപീ സുന്ദറാണ്. രണദിവെയാണ് ഛായാഗ്രഹണം. ജോണ്‍ മന്ത്രിക്കലും മിഥുനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം, ജയസൂര്യയെ നായകനാക്കി ടര്‍ബോ പീറ്റര്‍ എന്നീ ചിത്രങ്ങളും മിഥുന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

argentin fanskattoorkadav trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES