എ.ആര്‍. റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിഞ്ഞതിന് പിന്നാലെ സംഗീതരംഗത്ത് നിന്ന് അദ്ദേഹം ഒരു വര്‍ഷം ഇടവേളയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതൊക്കെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇരുവരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
റഹ്മാന്‍ പാട്ടില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്ന തരത്തില്‍ പ്രചരിച്ച ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ടാണ് അമീന്റെ പ്രതികരണം. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഖദീജയും അഭ്യര്‍ഥിച്ചു.
സൈറ ഭാനുവുമായി പിരിഞ്ഞതോടെ സംഗീതരംഗത്ത് നിന്ന് റഹ്മാന്‍ ഒരു വര്‍ഷം ഇടവേളയെടുക്കുകയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വിവാഹമോചനം റഹ്മാനെ തളര്‍ത്തിക്കളഞ്ഞെന്നും ഒരു വര്‍ഷത്തേക്ക് വിശ്രമത്തിലായിരിക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേത്തുടര്‍ന്ന് പല ചര്‍ച്ചകളും ഉടലെടുത്തതോടെയാണ് പ്രതികരണവുമായി മക്കള്‍ രംഗത്തു വന്നത്.
നവംബര്‍ അവസാന വാരത്തോടെയാണ് എ.ആര്‍.റഹ്മാനും സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന വിവരം പുറത്തുവന്നത്. പിന്നാലെ, അത് അവരുടെ വ്യക്തിപരമായ പ്രശ്‌നമാണെന്നും സാഹചര്യം മനസ്സിലാക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യര്‍ഥിച്ച് മൂന്ന് മക്കളും രംഗത്തെത്തിയിരുന്നു. 29 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധമാണ് റഹ്മാനും സൈറയും അവസാനിപ്പിച്ചിരിക്കുന്നത്.
വേര്‍പിരിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം റഹ്മാന്‍ സൈറ ദമ്പതികളുടെ മക്കളായ ഖദീജ റഹ്മാന്‍, റഹീമ റഹ്മാന്‍, എആര്‍ അമീന്‍ എന്നിവര്‍ മാതാപിതാക്കളുടെ വേര്‍പിരിയലിനോട് പ്രതികരിക്കുകയും എല്ലാവരോടും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു