ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗുരുവായൂരമ്പലനടയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചാണ് നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായത്. ഇരുവരും മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ താരങ്ങളാണ്.ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് അപര്‍ണ ദാസ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരമെന്ന സിനിമ ചെയ്തു. ഇപ്പോളിതാ ദിപക്കുമായുള്ള വിവാഹത്തിന് ശേഷം ആദ്യമായി മനസ് തുറന്നിരിക്കുകയാണ് താരം.
ലളിതമായ രീതിയിലായിരുന്നു നടന്‍ ദീപകും അപര്‍ണ ദാസും വിവാഹിതയായത്.പൊതുവെ സെലിബ്രിറ്റികള്‍ വിവാഹിതരായാല്‍ പിന്നീട് ചാനലുകളായ ചാനലുകളിലെല്ലാം അവരുടെ കപ്പിള്‍ ഇന്റര്‍വ്യൂകള്‍ വരും. എന്നാല്‍ അപര്‍ണയും ദീപക്കും അത്തരം കാര്യങ്ങള്‍ക്കൊന്നും നിന്ന് കൊടുത്തില്ല. കല്യാണം കഴിഞ്ഞുവെന്നത് വലിയൊരു വിഷയമാക്കി എടുക്കാതിരിക്കാന്‍ വേണ്ടിയിട്ടാണ് ഞങ്ങള്‍ അഭിമുഖങ്ങള്‍ കൊടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും നടി പറഞ്ഞു.
വിവാഹമെന്നത് വളരെ ലൈറ്റായിട്ടുള്ള ഒരു വിഷയമായിരിക്കണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്.കാരണം അതൊരു ഓവര്‍ ബേര്‍ഡനായോ ജീവിതത്തിലെ വലിയൊരു മാറ്റമായി തോന്നരുത് എന്ന ചിന്തയുണ്ടായിരുന്നു. അതുകൊണ്ടാണ് വലിയ പബ്ലിസിറ്റി കൊടുക്കാതിരുന്നത്. കല്യാണം പോലും വളരെ ക്വയറ്റായിട്ട് ചെയ്യാനാണ് വിചാരിച്ചിരുന്നത്. പക്ഷെ ഞങ്ങളുടെ ഇന്‍വിറ്റേഷന്‍ കാര്‍ഡ് ആരോ എടുത്ത് സ്റ്റോറിയിട്ടു. ആരാണ് സ്റ്റോറിയിട്ടതെന്ന് അറിയില്ല. അങ്ങനെയാണ് ഈ വിവാഹം വലിയൊരു സംഭവമായി മാറിയത്.
വിളിക്കാത്തവരും പരിചയമില്ലാത്തവരുമെല്ലാം കല്യാണത്തിന് വന്നിരുന്നു. വിവാഹത്തിന് ഹല്‍ദിയും സം?ഗീതും വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ദീപക്കേട്ടന് ഇതിനോടൊന്നും താല്‍പര്യമില്ലാത്തതിനാല്‍ ഹല്‍ദിക്കും സം?ഗീതിനും അദ്ദേഹം ഉണ്ടായിരുന്നില്ല. എല്ലാം സിംപിളായി നടത്താന്‍ ആ?ഗ്രഹിക്കുന്നയാളാണ് ദീപക്കേട്ടന്‍ അപര്‍ണ പറഞ്ഞു. പിന്നീട് നാല് വര്‍ഷത്തോളം നീണ്ട പ്രണയ കാലത്തെ കുറിച്ചും അപര്‍ണ മനസ് തുറന്നു.
എന്നെപ്പോലെ എപ്പോഴും ആക്ടീവായിട്ടുള്ള ആളല്ല ദീപക്കേട്ടന്‍. മനോഹരത്തിന്റെ സെറ്റില്‍ ദീപക്കേട്ടനെ കണ്ടപ്പോള്‍ എന്തൊരു ജാഡയുള്ള മനുഷ്യനാണെന്നാണ് എനിക്ക് ആദ്യം തോന്നിയത്. കാരണം ഹോട്ടലിന്റെ അടുത്ത് കിടക്കുന്ന കാറിന് അടുത്തേക്ക് നടക്കാന്‍ കഴിയാതെ വെയില്‍ കൊള്ളാന്‍ വയ്യ കാര്‍ അടുത്തേക്ക് കൊണ്ട് വരൂവെന്ന് ദീപക്കേട്ടന്‍ പറയുന്നത് ഞാന്‍ കേട്ടു.ബേസില്‍ ചേട്ടനോടോ മറ്റോവാണ് ദീപക്കേട്ടന്‍ അങ്ങനെ പറഞ്ഞത്. അവരുടെ കോണ്‍വര്‍സേഷനില്‍ അതൊരു തമാശയാണ്. പക്ഷെ എനിക്ക് അത് മനസിലായില്ല. ഈ സിനിമാ നടന്മാരൊക്കെ ഇങ്ങനെയാണോ... ഇത്രപോലും വെയില്‍ കൊള്ളാന്‍ വയ്യേ... എന്തൊരു അഹങ്കാരിയാണെന്നൊക്കെ ഞാന്‍ അതുകേട്ട് വിചാരിച്ചു.
വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ദീപക്കേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ വീട്ടില്‍ പോയി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ വിവാഹത്തെ അറേഞ്ച്ഡ് മാരേജെന്നും വിശേഷിപ്പിക്കാം. വലിയ ഡ്രാമയൊന്നും ഇല്ലായിരുന്നു വീട്ടില്‍. പോയി പറഞ്ഞ് വൈകാതെ തന്നെ അവരുടെ ഗ്രീന്‍ സിഗ്‌നല്‍ കിട്ടു. ദീപക്കേട്ടന്‍ കുറച്ച് ഷോര്‍ട്ട് ടെംപേര്‍ഡാണ്. പക്ഷെ വളരെ ജെനുവിനാണ്. ആര്‍ഭാടമോ കാണിച്ച് കൂട്ടലുകളോയില്ല. ഞാന്‍ പൈങ്കിളി ലെവലിലുള്ള കാമുകിയായിരുന്നു.
തുടക്കത്തില്‍ അതിന്റെ പേരില്‍ പരിഭവവും അടിയുമുണ്ടായിരുന്നു. പിന്നെ ആളെ മനസിലായപ്പോള്‍ അത് മാറി. ഞങ്ങള്‍ തമ്മില്‍ ഏഴ് വയസോളം പ്രായ വ്യത്യാസമുണ്ടെന്നും അപര്‍ണ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സംസാരിക്കവെ പറഞ്ഞു.
അപര്‍ണ ദാസ് പാലക്കാട് സ്വദേശിനിയാണ് .ദീപക്ക് കണ്ണൂര്‍ സ്വദേശിയാണ്.
മനോ?ഹരം സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചശേഷമാണ് അപര്‍ണയും ദീപക്കും പ്രണയത്തിലാകുന്നത്. നാല് വര്‍ഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും ഒന്നായത്.