Latest News

എന്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് വിവാഹത്തിനും; മകളുടെ വിവാഹത്തെക്കുറിച്ച് അനുരാഗ് കശ്യപ് പങ്ക് വച്ചത്

Malayalilife
 എന്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് വിവാഹത്തിനും; മകളുടെ വിവാഹത്തെക്കുറിച്ച് അനുരാഗ് കശ്യപ് പങ്ക് വച്ചത്

ഴിഞ്ഞവര്‍ഷമായിരുന്നു സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപിന്റെ വിവാഹം നിശ്ചയം നടന്നത്. അടുത്ത വര്‍ഷമാണ് വിവാഹം നടക്കാന്‍ പോകുന്നത്. ഇപ്പോഴിതാ മകളുടെ വിവാഹത്തെ കുറിച്ച് അനുരാഗ് കശ്യപ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. മകളുടെ വിവാഹത്തിന് തന്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവ് വരുമെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.

'മകളുടെ വിവാഹം വരുന്നുണ്ട്. എന്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് വിവാഹത്തിനും വരുന്നത്. മകളോടൊപ്പം ഞാന്‍ സമയം ചെലവഴിച്ചിട്ടില്ല, കാരണം അക്കാലത്ത് എന്റെ ശ്രദ്ധ മുഴുവന്‍ സിനിമയിലായിരുന്നു.

നിങ്ങള്‍ ജീവിതത്തില്‍ കൂടുതല്‍ വളരും തോറും, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതും സുഹൃത്തുക്കളെ സമ്പാദിക്കുന്നതും സന്തോഷവാനായിരിക്കുന്നതുമാണ് ഏറ്റവും മൂല്യവത്തായ കാര്യമെന്ന് നിങ്ങള്‍ തിരിച്ചറിയും.'' എന്നാണ് അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ അനുരാഗ് കശ്യപ് പറഞ്ഞത്.

അതേസമയം മലയാളത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് അനുരാഗ് കശ്യപ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിള്‍ ക്ലബ്ബ്' എന്ന ചിത്രത്തിലൂടെ വില്ലനായാണ് അനുരാഗ് കശ്യപ് മലയാളത്തില്‍ എത്തുന്നത്. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, സുരഭി, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ആഷിക് അബു തന്നെയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എന്ന പ്രത്യേകതയും റൈഫിള്‍ ക്ലബ്ബിനുണ്ട്. ഈ വര്‍ഷം ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്.

anurag kasyap daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES