മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനുമോള്‍. വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ അനുമോള്‍ പ്രേക്ഷകമനസ്സില്‍ തന്റേതായ ഒരിടം നേടിയിട്ടുണ്ട്. ചുരുക്കം ചില സിനിമകള്‍ കൊണ്ട് മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടി യാത്രകളെ ഇഷ്ടപ്പെടുകയും അവ സോഷ്യല്‍മീഡിയ വഴി പങ്കിടാറുണ്ട്.
ഇപ്പോഴിതാ പെണ്‍കുട്ടികളെ ബോള്‍ഡാക്കി മാറ്റുന്നത് അവരുടെ അപ്പിയറന്‍സ് അല്ലെന്ന് പറയുകയാണ് താരം. സാരിയുടുത്ത് പൊട്ടും കുറിയുമൊക്കെ തൊട്ടാലും ബോള്‍ഡാകാമെന്ന് പറയുകയാണ് താരം. ''ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഒരു സിനിമയൊക്കെ ചെയ്യുന്ന സമയത്തേ ബൈക്കോടിക്കുന്നു, അല്ലെങ്കില്‍ മോഡേണ്‍ ഡ്രസ്സിടുന്നു അതുമല്ലെങ്കില്‍ തിരിച്ച് വാദിക്കുന്ന... ഇങ്ങനെയുള്ള കുട്ടികളെ ഭയങ്കര ബോള്‍ഡെന്ന് പറയും. അല്ല സാരിയുടുത്ത് പൊട്ടും കുറിയുമൊക്കെ തൊട്ടും നല്ല ബോള്‍ഡായ സ്ത്രീകളുണ്ട്. മിക്ക ചാനല്‍ ചര്‍ച്ചകളിലും സിനിമകളിലും ബോള്‍ഡ് എന്നൊരു സ്റ്റേറ്റ്‌മെന്റ് പറയു?മ്പോഴൊക്കെ ഭയങ്കര മോഡേണാണ്, അതുകൊണ്ട് ബോള്‍ഡാണ് എന്ന് പലരും പറയുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്,
താരത്തിന്റെ വീഡിയോയ്ക്ക് താഴെ പലരും വിമര്‍ശിച്ചും പിന്തുണച്ചും കമന്റുകളിടുന്നുണ്ട്. പ്രേക്ഷകരുടെ സ്വന്തം നവ്യ നായര്‍, അനുമോള്‍ പറഞ്ഞത് 'സത്യം' എന്നാണ് കമന്റിട്ടിരിക്കുന്നത്. 'വാതുറന്നാല്‍ പുരോഗമനം എന്ന പേരില്‍ പലതും വിളിച്ചു പറയുന്നതും ബോള്‍ഡ് അല്ല' എന്ന് കമന്റിടുന്നവരുമുണ്ട്.