മലയാളത്തില്‍ ഇപ്പോഴുള്ള ശാലീന സുന്ദരിമാരായ നടിമാരില്‍ മുന്നിലാണ് അനുസിത്താര. വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നടിമാരുള്ള കേരളത്തില്‍ വിവാഹശേഷം സിനിമയില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച നടിയാണ് അനുസിത്താര. വിഷ്ണുപ്രസാദാണ് അനുവിന്റെ ഭര്‍ത്താവ്. ഫോട്ടോഗ്രാഫറായിരുന്ന വിഷ്ണുവും അനുവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. സിനിമയില്‍ സജീവമായ അനുവിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട. ഫോട്ടോഗ്രാഫറായ ഭര്‍ത്താവിന്റെ മോഡല്‍ പലപ്പോഴും അനു തന്നെയാണ്. നാടന്‍ ലുക്കിലെ അനുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി കലൂരില്‍ സിനിമ സംഘനയായ അമ്മ അസോസിയേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാഡടനം നടന്നത്. നിരവധി താരങ്ങളാണ് ചടങ്ങിലെത്തിയത്. ഭര്‍ത്താവ് വിഷ്ണുവിനൊപ്പമാണ് അനുസിത്താര ചടങ്ങിലെത്തിയത്. സാരിയില്‍ സുന്ദരിയായി ചടങ്ങിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
വയനാട്ടുകാരിയായ അനു സിത്താര കലാമണ്ഡലത്തില്‍ പഠിച്ച്, കലോത്സവ വേദികളിലൂടെയാണ് മലയാള സിനിമയില്‍ എത്തിയതെങ്കിലും വിവാഹശേഷമാണ് സിനിമയില്‍ താരം സജീവമായത്. ചെറുപ്പം മുതല്‍ക്കേ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിത്താരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്.അനു സിത്താരയോടൊപ്പം സെറ്റുകളില്‍ മുഴുവന്‍ സമയവും കൂടെയുള്ളതും വിഷ്ണുവാണ്. താന്‍ ഡയറ്റിലായിരിക്കുമ്പോള്‍ എന്റെ ഭര്‍ത്താവ് ചെയ്യുന്നത് കണ്ടോ എന്ന് കാണിച്ച് വിഷ്ണുവിന്റെ രസകരമായ ഒരു വീഡിയോ അനുസിത്താര പങ്കുവച്ചിട്ടുണ്ട്.
ഇന്ദ്രജിത്തിനൊപ്പം 'അനുരാധ ക്രൈം നമ്പര്‍ 59/2019', വിനയ് ഫോര്‍ട്ടിനൊപ്പം വാതില്‍, 'മോമോ ഇന്‍ ദുബായ്' എന്നീ സിനിമകളാണ് അനു അഭിനയിച്ച് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.കഴിഞ്ഞ ദിവസം അങ്കമാലിയില്‍ പൂണോളില്‍ സില്‍ക്‌സ് ഷോപ്പ് ഉദ്ഘാടന വേളയില്‍ പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞ് അനു എത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ വൈറലാണ്. അനുവും സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.