Latest News

മീനയും മനോജ് കെ ജയനും ഒന്നിക്കുന്ന ആനന്ദപുരം ഡയറീസ് പൂര്‍ത്തിയായി

Malayalilife
മീനയും മനോജ് കെ ജയനും ഒന്നിക്കുന്ന ആനന്ദപുരം ഡയറീസ് പൂര്‍ത്തിയായി

മീന,മനോജ് കെ ജയന്‍, ശ്രീകാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഇടം' എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന' ആനന്ദപുരം ഡയറീസ് 'എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി.

കോളേജ് പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ശിവ,സുധീര്‍ കരമന,ജാഫര്‍ ഇടുക്കി,അഡആര്‍ ലവ് ഫെയിം റോഷന്‍ റഹൂഫ്,ജയകുമാര്‍, ജയരാജ് കോഴിക്കോട്,രാജേഷ് അഴീക്കോടന്‍,അഭിഷേക്,അഖില്‍,സൂരജ് തേലക്കര,ശിഖ സന്തോഷ്,മീര നായര്‍,മാല പാര്‍വ്വതി,ദേവീക ഗോപാല്‍ നായര്‍,രമ്യ സുരേഷ്,അഞ്ജന സാജന്‍,ഗംഗ മീര,ആര്‍ജെ അഞ്ജലി,വൃദ്ധി വിശാല്‍,അഞ്ജു മേരി,കുട്ടി അഖില്‍(കോമഡി സ്റ്റാര്‍സ്) തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.

നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ശശി ഗോപാലന്‍ നായര്‍ കഥയെഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷന്‍ നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍, ആല്‍ബര്‍ട്ട് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-അപ്പു ഭട്ടതിരി,
പ്രൊജക്ട് ഡിസൈനര്‍-നാസ്സര്‍ എം,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സത്യകുമാര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് മംഗലത്ത്,
കല-സാബു മോഹന്‍,
മേക്കപ്പ്-സജി കൊരട്ടി,
വസ്ത്രാലങ്കാരം-ഫെമിന ജബ്ബാര്‍,സ്റ്റില്‍സ്-
അജി മസ്‌ക്കറ്റ്,
പരസ്യക്കല-കോളിന്‍സ് ലിയോഫില്‍, ചീഫ്  അസോസിയേറ്റ് ഡയറക്ടര്‍- ഉമേശ് അംബുജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ എസ്  മഞ്ചാടി,
അസിസ്റ്റന്റ് ഡയറക്ടര്‍-വിഷ്ണു വിജയന്‍ ഇന്ദിര,
അഭിഷേക് ശശിധരന്‍,
മിനി ഡേവിസ്,വിഷ്ണു ദേവ് എം ജെ, ശരത് കുമാര്‍ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍-ക്ലിന്റോ ആന്റണി,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മോഹന്‍ദാസ് എം ആര്‍, പ്രൊഡക്ഷന്‍ മാനേജര്‍-ജസ്റ്റിന്‍ കൊല്ലം,അസ്ലാം പുല്ലേപ്പടി,ലോക്കേഷന്‍ മാനേജര്‍-വന്ദന ഷാജു. ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്ന  'ആനന്ദപുരം ഡയറീസി'ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.പി ആര്‍ ഒ-എ എസ് ദിനേശ്.

anandapuram diary shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES