Latest News

മമ്മൂട്ടിക്കും സുല്‍ഫത്തിനും അവാര്‍ഡ് നല്‍കി മഞ്ജു വാര്യര്‍; ദേവദൂതര്‍ പാടി എന്ന ഗാനത്തിന് വേദിയില്‍ മമ്മൂക്കൊപ്പം ചുവടുവച്ച് കുഞ്ചാക്കോ ബോബന്‍; മമ്മൂട്ടിയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങിയ സന്തോഷം പങ്ക് വച്ച് ടോവിനോ; യുകെ തെരുവില്‍ ആടി പാടി സ്വാസികയും ലക്ഷ്മി പ്രിയയും ജ്യുവല്‍ മേരിയും അടങ്ങിയ നടിമാരുടെ സംഘം; ആനന്ദ് ടിവി അവാര്‍ഡ് ചടങ്ങിലെ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
 മമ്മൂട്ടിക്കും സുല്‍ഫത്തിനും അവാര്‍ഡ് നല്‍കി മഞ്ജു വാര്യര്‍; ദേവദൂതര്‍ പാടി എന്ന ഗാനത്തിന് വേദിയില്‍ മമ്മൂക്കൊപ്പം ചുവടുവച്ച് കുഞ്ചാക്കോ ബോബന്‍; മമ്മൂട്ടിയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങിയ സന്തോഷം പങ്ക് വച്ച് ടോവിനോ; യുകെ തെരുവില്‍ ആടി പാടി സ്വാസികയും ലക്ഷ്മി പ്രിയയും ജ്യുവല്‍ മേരിയും അടങ്ങിയ നടിമാരുടെ സംഘം; ആനന്ദ് ടിവി അവാര്‍ഡ് ചടങ്ങിലെ വിശേഷങ്ങള്‍ ഇങ്ങനെ

യുകെ മലയാളികളെ ആഘോഷത്തിമിര്‍പ്പില്‍ ആറാടിച്ച താര സംഗമം ആയിരുന്നു ആനന്ദ് ടിവി അവാര്‍ഡ്ദാന ചടങ്ങ്.യുകെയിലെ മാഞ്ചസ്റ്ററില്‍ നടന്ന താരസംഗമത്തില്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് അണിനിരന്നത്. ഇപ്പോള്‍ താരസംഗമത്തില്‍ നിന്നുള്ള വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വരുകയാണ്.

ദേവദൂതര്‍ പാടി എന്ന ഗാനത്തിന് ചാക്കോച്ചനൊപ്പം ചുവടുവക്കുന്ന മമ്മൂക്കയും മമ്മൂക്കയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങിയ ടോവിനോയുടെ കുറിപ്പും അടക്കം സോഷ്യല്‍മീഡിയയുടെ ശ്രദ്ധ കവരുകയാണ്.ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ചാക്കോച്ചന്‍ തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ തന്നെ ഏറ്റവും സ്വപ്നസമാനമായ ഒരു നിമിഷമെന്ന് കുറിച്ചുകൊണ്ട് കുഞ്ചാബോ ബോബന്‍ തന്നെയാണ് വേദിയില്‍ നിന്നുള്ള ഡാന്‍സ് വീഡിയോ ഷെയര്‍ ചെയ്തത്.

സന്തോഷത്തിന്റെയും ആരാധനയുടെയും ഏറ്റവും ഉന്നതങ്ങളിലാണിപ്പോള്‍ ഞാന്‍. മികച്ച നടനില്‍ നിന്ന് തന്നെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എനിക്ക് സാധിച്ചു. നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍ സ്വപ്നങ്ങള്‍ നിങ്ങള്‍ക്ക് അരികിലേക്ക് എത്തും. ഞാന്‍ എന്ന നടന്റെ ജീവിതം മാറ്റിമറിച്ച അദ്ദേഹത്തിന്റെ തന്നെ ഗാനത്തിന് പ്രതിഭയ്ക്കൊപ്പം തന്നെ നൃത്തം ചെയ്യാന്‍ കഴിഞ്ഞു,; ചാക്കോച്ചന്‍ കുറിച്ചു

ദേവദൂതര്‍ പാടിഎന്ന ഗാനത്തിന് ചാക്കോച്ചനൊപ്പം ചെറുതായി ചുവട് വയ്ക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിലെ ഗാനം റീമേക്ക് ചെയ്താണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ഉപയോഗിച്ചത്.

മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കുന്ന ദൃശ്യങ്ങള്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ടൊവിനോയും സമാന രീതിയിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.
ഈ അവാര്‍ഡ് ഭാര്യയും ഭര്‍ത്താവുമൊന്നിച്ച വന്ന ഒരാള്‍ക്കുള്ളതാണ്, അവസാനം പുറത്തിറങ്ങിയ ചിത്രത്തില്‍ ഇയാളൊരു സാക്രിഫൈസിങ്ങ് ക്യാരക്റ്ററാണ് ചെയ്തത്, ആ ചിത്രത്തില്‍ അദ്ദേഹം മരിക്കുമ്പോള്‍ നമ്മുടെ നെഞ്ചൊന്ന് നീറും, മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ കഥാപാത്രം അഭിനയിച്ച ആള്‍,” എന്നിങ്ങനെ വിശേഷണങ്ങള്‍ നല്‍കിയാണ് ടൊവിനോയെ വേദിയിലേക്ക് മമ്മൂട്ടി ക്ഷണിച്ചത്.

ഈ അവാര്‍ഡ് ഭാര്യയും ഭര്‍ത്താവുമൊന്നിച്ച വന്ന ഒരാള്‍ക്കുള്ളതാണ്, അവസാനം പുറത്തിറങ്ങിയ ചിത്രത്തില്‍ ഇയാളൊരു സാക്രിഫൈസിങ്ങ് ക്യാരക്റ്ററാണ് ചെയ്തത്, ആ ചിത്രത്തില്‍ അദ്ദേഹം മരിക്കുമ്പോള്‍ നമ്മുടെ നെഞ്ചൊന്ന് നീറും, മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ കഥാപാത്രം അഭിനയിച്ച ആള്‍,എന്നിങ്ങനെ വിശേഷണങ്ങള്‍ നല്‍കിയാണ് ടൊവിനോയെ വേദിയിലേക്ക് മമ്മൂട്ടി ക്ഷണി

വേദിയിലെത്തിയ ശേഷം ടൊവിനോ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. വെറുതെ ഒരു ഫോര്‍മാലിറ്റി പോലെ പറയാതെ, എന്നെകുറിച്ച് ഇത്രയെല്ലാം പറഞ്ഞ മമ്മൂക്കയ്ക്ക് നന്ദി, എന്നാണ് ടൊവിനോ പറയുന്നത്. മാത്രമല്ല മമ്മൂട്ടി പറഞ്ഞതെല്ലാം തനിക്ക് ഒരു സിഡിയിലാക്കി തന്നാല്‍ വീട്ടിലിട്ട് ഇടയ്ക്ക് കേള്‍ക്കുമെന്നും ടൊവിനോ പറയുന്നുണ്ട്.

മമ്മൂട്ടി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, അപര്‍ണ ബാലമുരളി, സാനിയ ഇയ്യപ്പന്‍, സ്വാസിക വിജയന്‍, രമേഷ് പിഷാരടി, ലക്ഷ്മിപ്രിയ, ആര്യ, അസീസ് നെടുമങ്ങാട്, ജുവല്‍ മേരി, വിനീത് ശ്രീനിവാസന്‍, കെഎസ് ഹരിശങ്കര്‍ എന്നിവരെല്ലാം ആനന്ദ് ഫിലിം അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു

മമ്മൂട്ടിയ്ക്ക് ഒപ്പം ഭാര്യ സുല്‍ഫത്തും മാഞ്ചെസ്റ്ററില്‍ എത്തിയിരുന്നു. മമ്മൂട്ടിയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചത് മഞ്ജുവാര്യര്‍ ആയിരുന്നു. അത്തരമൊരു അവസരം തേടിയെത്തിയതിലുള്ള സന്തോഷം പങ്കിടുകയാണ് മഞ്ജു.

ഇതിഹാസത്തിനും അദ്ദേഹത്തിന്റെ നെടുംതൂണിനും ട്രോഫി സമ്മാനിക്കാനാവുമെന്ന് എന്റെ വന്യമായ സ്വപ്നങ്ങളില്‍ പോലും കരുതിയിരുന്നില്ല. എന്റെ വിറയ്ക്കുന്ന കൈകളില്‍ നിന്ന് ട്രോഫി സ്വീകരിച്ച പ്രിയപ്പെട്ട മമ്മൂക്കയ്ക്കും സുലു ഇത്തയ്ക്കും നന്ദി. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം മനോഹരമായ ഒരു സായാഹ്നം ചിലവഴിച്ചു,മഞ്ജു കുറിച്ചു.നടന്‍ ജോജുവും മാഞ്ചെസ്റ്ററില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മാഞ്ചസ്റ്ററില്‍ നിന്നുള്ള രസകരമായൊരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് നടി സ്വാസിക. ഹരേ കൃഷ്ണ, ഹരേ രാം എന്നു പാടി തെരുവില്‍ ചുവടുവയ്ക്കുകയാണ് സ്വാസിക, കൂടെ നടി ലക്ഷ്മിപ്രിയ, നടന്‍ അസീസ് നെടുമങ്ങാട്, ആര്യ എന്നിവരെയും കാണാം. ഇവര്‍ക്കൊപ്പം ഇരുകയ്യിലും കുട്ടികളെയും കൊണ്ട് ചുവടുവയ്ക്കുന്ന ഒരു വിദേശി യുവാവിനെയും കാണാം.എന്തുകൊണ്ട് മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സംഗീതം പാടില്ല? എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്

 

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swaswika (@swasikavj)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

anand tv film awards

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES