സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അമൃത സുരേഷ്. തന്റെ പുതിയ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്ന താരം ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തെലുങ്ക് താരം നാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് അമൃത സുരേഷ് പങ്കുവെച്ചിട്ടുള്ളത്. സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള അമൃത, അഭിനയത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ആദിശക്തി തിയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തില്‍ ആണ് അമൃത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നത്.
ആദിശക്തി തിയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തിന്റെ അഭിനയ കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അമൃത സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. തെലുങ്ക് യുവതാരം നാഗചൈതന്യയും വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു. നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രവും അമൃത പങ്കുവച്ചു. വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതോടെ നിരവധി പേരാണ് കമന്റും ലൈക്കുമായി രംഗത്ത് എത്തിയത്.
ആദിശക്തിയില്‍ നാഗചൈതന്യക്കൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മഹനീയമായി തോന്നുന്നു. ഈ അനുഭവത്തില്‍ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ വിജയത്തിനും സന്തോഷത്തിനും ആശംസകള്‍ അറിയിക്കുന്നു എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ അമൃത പങ്കുവെച്ച ചിത്രത്തിനെതിരെ വ്യാപക അധിക്ഷേപ കമന്റുകളാണ് ലഭിച്ചത്. ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അമൃതയുടെ പോസ്റ്റ്. ഇതിന്റെ പേരില്‍ വിമര്‍ശകരില്‍ നിന്നും കടുത്ത പരിഹാസങ്ങളാണ് അമൃതയ്ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ അമൃതയ്ക്കെതിരെയുള്ള പരിഹാസങ്ങളില്‍ പ്രകോപിതയായിരിക്കുകയാണ് അഭിരാമി സുരേഷ്.
നടന്‍ നാഗ ചൈതന്യക്കൊപ്പമുള്ള അമൃതയുടെ ഫോട്ടോയ്ക്ക് വന്ന കമന്റുകളാണ് ഇതിന് കാരണമായത്. ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്.
പിന്നണി ഗായിക എന്നതുപോലെ അഭിനയത്തിലും അമൃതയ്ക്ക് തിളങ്ങാന്‍ കഴിയുമെന്ന് ആരാധകര്‍. മുന്‍പ് ജയറാമിന്റെ മകള്‍ മാളവിക ആദിശക്തിയുടെ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.