ഹൃദയത്തിന് വന്‍ വിജയത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ചിത്രത്തില്‍ ഗംഭീര താരനിരയെ തന്നെയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അണിനിരത്തുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുകയാണ്.
ചിത്രത്തില്‍ പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീതം ഒരുക്കുന്നു. എന്റെ മ്യൂസിക് ഡയറക്ടര്‍ എന്ന വിശേഷണത്തില്‍ സമൂഹമാധ്യമത്തിലൂടെ വിനീത് അമൃത് രാംനാഥിനെ പരിചയപ്പെടുത്തി. എന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായി എന്ന്അമൃതും കുറിച്ചു. ഗായകന്‍, സംഗീത സംവിധായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ തിളങ്ങുന്ന അമൃത് ആദ്യമായാണ് മലയാള ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
വിനീത് ശ്രീനിവാസന്‍ സിനിമകളുടെ അവിഭാജ്യ ഘടകമായ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഇത്തവണയും വിനീതിനൊപ്പം പുതിയ ചിത്രത്തിന്റെ ഭാഗമാകും. സംഗീത സംവിധായകനായല്ല പകരം നടനായാണ് ഷാന്‍ റഹ്മാന്‍ എത്തുക.
മാനസെ എന്ന തമിഴ് മ്യൂസിക് വീഡിയോ വലിയ പ്രശസ്തിയാണ് നേടി കൊടുത്തത്.പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.
ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും കല്യാണിയും മെറിലാന്റ് സിനിമാസും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന്‍ എന്നിവരോടൊപ്പം വിനീത് ശ്രീനിവാസനും താരനിരയിലുണ്ട്. വിനീതിന്റെ ആറാമത്തെ സംവിധാന സംരംഭമാണ്.