ബച്ചന്‍ കുടുംബത്തെ കോവിഡ് ബാധിച്ചത് ആരാധകരെ ഏറെ വിഷമത്തിലാഴ്ത്തിയിരുന്നു. കോവിഡ് പോസിറ്റീവായതോടെ ആശുപത്രിയിലേക്ക് ആദ്യം മാറ്റിയത് അമിതാഭ് ബച്ചനെ ആയിരുന്നു. പിന്നാലെ കോവിഡ് സ്ഥീരികരിച്ച് മകന്‍ അഭിഷേക് ബച്ചനെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത് ആരാധകരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. രോഗ ലക്ഷണങ്ങള്‍ കാണിച്ച പശ്ചാത്തലത്തിലാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. മുംബൈ നാനാവതി ആശുപത്രിയിലാണ് ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും മാറ്റിയിരുന്നത്. അമിതാഭ് ബച്ചനും മകന്‍ അഭിഷേകും കോവിഡ് ചികിത്സയില്‍ കഴിയുന്ന വിഭാഗത്തില്‍ തന്നെയായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇവരുടെ കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തത്. അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോവുന്നതിനിടയില്‍ പേരക്കുട്ടി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വിവരിച്ച് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. തന്‍രെ ബ്ലോഗിലൂടെയായിരുന്നു അദ്ദേഹം ആരാധ്യയെക്കുറിച്ച് വാചാലനായത്. എന്റെ മരുമകളും പേരക്കുട്ടിയും ആശുപത്രിയിലേക്ക് പോയി.എനിക്ക് കണ്ണുനീര്‍ പിടിച്ചുനിര്‍ത്താനായില്ല, എന്നോട് കരയരുതെന്നാണ് അവള്‍ പറഞ്ഞത്. ഞാന്‍ ഉടന്‍ വീട്ടിലെത്തുമെന്നായിരുന്നു അവളുടെ വാക്കുകള്‍. അവളെ ഞാന്‍ വിശ്വസിക്കണം. ഇങ്ങനെയായിരുന്നു അദ്ദേഹം കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ അദ്ദേഹത്തിന്‍രെ വാക്കുകള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അഭിഷേകും അമിതാഭ് ബച്ചനും എത്തിയിരുന്നു. പെട്ടെന്ന് തന്നെ ഇരുവരും അസുഖം ഭേദമായി വീട്ടിലേക്ക് തിരിച്ചെത്തട്ടെയെന്നായിരുന്നു ആരാധകരും പറഞ്ഞത്. ബോളിവുഡ് സിനിമാലോകത്തുള്ളവരും ഇവരുടെ തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. . ജൂലൈ പതിനൊന്നിനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. പിറകെ അഭിഷേകും തനിക്ക് രോഗബാധ സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു ഇരുവരും. ഇപ്പോള്‍ ആരോഗ്യ വിദഗ്ധരുടെ സംരക്ഷണയിലാണ് ഇരുവരും