Latest News

മേജര്‍ രവി സര്‍, പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യൂവെന്ന കുറിപ്പുമായി അല്‍ഫോന്‍സ് പുത്രന്‍; അത്തരമൊരു ചിത്രവുമായി ഉടനെയെത്തുമെന്ന മറുപടിയുമായി മേജര്‍ രവിയും

Malayalilife
 മേജര്‍ രവി സര്‍, പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യൂവെന്ന കുറിപ്പുമായി അല്‍ഫോന്‍സ് പുത്രന്‍; അത്തരമൊരു ചിത്രവുമായി ഉടനെയെത്തുമെന്ന മറുപടിയുമായി മേജര്‍ രവിയും

ട്ടാളം പ്രമേയമായി അതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു ചിത്രമായിരുന്നു പിക്കറ്റ് 43. അതിര്‍ത്തിയില്‍ ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യയുടെയും പാകിസ്താന്റെയും രണ്ടു പട്ടാളക്കാര്‍ക്കിടയില്‍ ഉടലെടുക്കുന്ന സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മേജര്‍ രവിയായിരുന്നു സംവിധാനം. 

ഇപ്പോഴിതാ പിക്കറ്റ് 43 പോലൊരു ചിത്രം ഒന്നുകൂടി ചെയ്യൂവെന്ന് മേജര്‍ രവിയോട് ആവശ്യപ്പെടുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായം പ്രകടിപ്പിച്ച അല്‍ഫോണ്‍സ് പുത്രന്‍ ഇനി ഇക്കാര്യം താന്‍ പൃഥ്വിരാജിനോട് സംസാരിക്കണമോ എന്നും ചോദിക്കുന്നുണ്ട്.

പോസ്റ്റിന് പിന്നാലെ അല്‍ഫോണ്‍സിന് മറുപടിയുമായി മേജര്‍ രവി എത്തി. ഞാനും ഹൃദയത്തില്‍ ചേര്‍ത്തുവച്ച സിനിമയാണ് പിക്കറ്റ് 43 എന്നും അത്തരമൊരു ചിത്രവുമായി ഉടനെയെത്തുമെന്നും അദ്ദേഹം മറുപടി നല്‍കി.

ഗോള്‍ഡാണ് അല്‍ഫോണ്‍സിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. നയന്‍താര നായികയായി എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

alphonse puthren post about picket 43

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES