Latest News

അഞ്ചാം വിവാഹവാര്‍ഷികം ആഘോഷമാക്കി അല്‍ഫോന്‍സ് പുത്രനും ഭാര്യ അലീനയും; ആഘോഷചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
അഞ്ചാം വിവാഹവാര്‍ഷികം ആഘോഷമാക്കി അല്‍ഫോന്‍സ് പുത്രനും ഭാര്യ അലീനയും; ആഘോഷചിത്രങ്ങള്‍ പങ്കുവച്ച്  താരം

2013ല്‍ 'നേരം' എന്ന നിവിന്‍ പോളി-നസ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. 2015 ല്‍ നിവിന്‍ പോളിയെ തന്നെ നായകനാക്കി 'പ്രേമം' എന്ന സിനിമയൊരുക്കിയതോടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഏറെ ശ്രദ്ധനേടിയ സംവിധായകനായി അദ്ദേഹം മാറി. മൂന്നു നായികമാര്‍ അണിനിരന്ന 'പ്രേമ'ത്തിലൂടെ സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന്‍ എന്നീ മൂന്ന് നായികമാരേയും അല്‍ഫോണ്‍സ് സിനിമയിലേക്ക് എത്തിച്ചിരുന്നു. പ്രേമത്തില്‍ ചെറുതെങ്കിലും സുപ്രധാന വേഷത്തിലും അല്‍ഫോണ്‍ എത്തിയിരുന്നു. പ്രേമത്തില്‍ അല്‍ഫോണ്‍ നിറഞ്ഞാടിയ റോണി വര്‍ഗീസ് ഇന്നും പ്രേക്ഷകമനസിലുണ്ട്.

2015 ഓഗസ്റ്റിലായിരുന്നു അല്‍ഫോന്‍സ് പുത്രന്റെയും ഭാര്യ അലീനയുടെയും വിവാഹം നടന്നത്. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ് അലീന. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനകം തന്നെ ഏതന്‍, ഏയ്‌ന എന്നിങ്ങനെ രണ്ടു മക്കളുടെ അച്ഛനാകാനുള്ള ഭാഗ്യവും അല്‍ഫോണ്‍സിനുണ്ടായി. ഇപ്പോള്‍ അലീനയ്ക്കും മക്കള്‍ക്കുമൊപ്പം തങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.

അഞ്ചാം വിവാഹവാര്‍ഷികത്തിന്റെ ആഘോഷ ചിത്രങ്ങളും അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.മക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും, ഭാര്യ അലീനയ്ക്കൊപ്പമുള്ള സെല്‍ഫി ചിത്രങ്ങളുമാണ് അദ്ദേഹം പങ്കുവച്ചത്. പ്രിയ സംവിധായകനും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. നേരത്തിന് ശേഷം പിന്നെ ഇതുവരെയും ചിത്രമൊന്നും സംവിധായം ചെയ്യാത്ത അല്‍ഫോണ്‍സിന്റെ അടുത്ത പ്രോജക്റ്റ് അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ചിത്രമാണ്.

alphonse puthren celebrates his fifth wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES