മികച്ച നടനുളള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരം അല്ലുഅര്‍ജുന് വമ്പന്‍ സ്വീകരണമൊരുക്കി ആരാധകര്‍. ദേശീയ അവാര്‍ഡുമായി ഹൈദരാബാദിലേക്ക് മടങ്ങയെത്തിയ അല്ലുവിനെ പുഷ്പ വൃഷ്ടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
പടക്കം പൊട്ടിച്ചും ഒരു ഉത്സവ പ്രതീതിയിലായിരുന്നു സ്വീകരണം. തെലുങ്കിലേക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കൊണ്ടുവന്ന ആദ്യ താരം കൂടിയാണ് അല്ലു അര്‍ജുന്‍. ഒരു വാണിജ്യ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിയ്ക്കുന്നത് ഇരട്ടി നേട്ടമാണെന്നാണ് അല്ലു റെഡ് കാര്‍പെറ്റില്‍ പറഞ്ഞത്.
ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് വന്‍ വിജയമാണ് 2021ല്‍ പുഷ്പ ദി റൈസ് നേടിയത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് പുഷ്പ രാജ് എന്ന രക്തചന്ദന കൊള്ളക്കാരന്റെ വേഷത്തിലെത്തിയ അല്ലു അര്‍ജുനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരമെത്തിയത്.
അല്ലുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ പുഷ്പയില്‍ ഫഹദ് ഫാസിലാണ് വില്ലന്‍, രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. 2024 ഓഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററിലെത്തും.