Latest News

വിദേശത്ത് നടത്താനിരുന്ന വിവാഹം ഗോവയിലേക്ക് മാറ്റി; രാകുല്‍ പ്രീതും കാമുകന്‍ ജാക്കി ഭഗ്നാനി വിവാഹ വേദി മാറ്റാനുള്ള കാരണം മോദിയെന്ന് സൂചന; വിവാഹം ഫെബ്രുവരിയില്‍

Malayalilife
വിദേശത്ത് നടത്താനിരുന്ന വിവാഹം ഗോവയിലേക്ക് മാറ്റി; രാകുല്‍ പ്രീതും കാമുകന്‍ ജാക്കി ഭഗ്നാനി വിവാഹ വേദി മാറ്റാനുള്ള കാരണം മോദിയെന്ന് സൂചന; വിവാഹം ഫെബ്രുവരിയില്‍

ര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് പിന്നാലെ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് നടി രാകുല്‍ പ്രീത് സിംഗ്. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയാണ് വരന്‍. 2021ല്‍ ആയിരുന്നു ജാക്കിയുമായുള്ള പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തുന്നത്. ഫെബ്രുവരി 22ന് ഗോവയില്‍ വച്ചാണ് ഇവരുടെ വിവാഹം.

എന്നാല്‍ വിദേശത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്തുകൊണ്ടാണ് വിദേശത്ത് നിന്നും മാറ്റി ഗോവയില്‍ വിവാഹം ചെയ്യാനുള്ള പ്ലാന്‍ താരങ്ങള്‍ ഉണ്ടാക്കിയത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശത്തെ തുടര്‍ന്നാണ് താരങ്ങള്‍ ഈ തീരുമാനം മാറ്റിയത്.

രാകുലും ജാക്കിയും അവരുടെ വിവാഹം വിദേശത്ത് വച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും തുടങ്ങിയിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റി. ഏകദേശം 2023 ഡിസംബര്‍ പകുതിയോടെയാണ് വിവാഹത്തിനായി ഗോവ തിരഞ്ഞെടുത്തത്.

രാജ്യത്തോടുള്ള സ്നേഹവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് ഇതിന് പിന്നില്‍ എന്നാണ് രാകുലിന്റെ കുടുംബത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, 2024 ഫെബ്രുവരി 21, 22 തീയതികളിലായാണ് താരവിവാഹം നടക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കും. എന്നാല്‍ വിവാഹത്തെക്കുറിച്ച് രാകുല്‍ പ്രീതോ ജാക്കി ഭഗ്നാനിയോ പ്രതികരിച്ചിട്ടില്ല.

akul Preet Singh and Jackky Bhagnani

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES