ബോളിവുഡ് ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടനാണ് അക്ഷയ് കുമാർ. എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1990കളിൽ ഒരു ആക്ഷൻ നായകനായിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്. അക്കാലത്ത് ആക്ഷൻ നായകനായി വിജയിച്ച ചില ചിത്രങ്ങൾ ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി എന്നിവയാണ്. പിന്നീട് 2000 ൽ ധഡ്‌കൻ , ഏക് രിഷ്ത എന്നീ സിനിമകളിൽ ഒരു റൊമാന്റിക് നായകനായും അഭിനയിച്ചു. 2001 ൽ അഭിനയിച്ച അജ്നബീ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ്. താരം തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആയെന്ന് അക്ഷയ് കുമാര്‍ അറിയിക്കുന്നത്. ഇതോടെ ബോളിവുഡ് താരങ്ങളില്‍ കൊവിഡ് ബാധിതരായ താരങ്ങളുടെ പട്ടികയില്‍ ഒരാള്‍ കൂടെ ഇടം നേടിയിരിക്കുകയാണ്. ഈയ്യടുത്തായി നിരവധി താരങ്ങളാണ് കൊവിഡ് പോസിറ്റീവ് ആയി മാറിയത്. ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ എനിക്ക് കൊവിഡ് 19 ഉണ്ടെന്ന് സ്ഥിരീകരിച്ച വിവരം അറിയിക്കുന്നു. എല്ലാ പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് തന്നെ സ്വയം ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഞാനിപ്പോള്‍ ക്വാറന്റീനിലാണ്. വേണ്ട ആരോഗ്യ പരിരക്ഷ തേടുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്. താരത്തിന് ഉടനെ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിച്ച് സിനിമാ ലോകവും ആരാധകരുമെത്തിയിട്ടുണ്ട്.
പൃഥ്വിരാജ്, ബച്ചന്‍ പാണ്ഡെ, രക്ഷാ ബന്ധന്‍ എന്നീ ചിത്രങ്ങളും അക്ഷയ് കുമാറിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. നേരത്തെ താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ആമിര്‍ ഖാന്‍, ആലിയ ഭട്ട്, ഫാത്തിമ സന ഷെയ്ഖ്, കാര്‍ത്തിക് ആര്യന്‍, പരേഷ് റാവല്‍, മിലിന്ദ് സോമന്‍ എന്നിവരും കൊവിഡ് പോസിറ്റീവ് ആയിരുന്നു. അമിതാഭ് ബച്ചനും കുടുംബവുമടക്കം.